ശബരിമലയില്‍ കയറുവാന്‍ വേണ്ടി പോലീസ് സംരക്ഷണം നല്‍കണമെന്ന ആവശ്യവുമായി നാല് യുവതികള്‍ ഹര്‍ജി നല്‍കിയ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി നിലപാട് വ്യക്തമാക്കാന്‍ നിര്‍ദ്ദേശിച്ചു. തിങ്കളാഴ്ച നിലപാടറിയിക്കാനാണ് കോടതിയുടെ നിര്‍ദ്ദേശം. അതേസമയം പോലീസിന് വീഴ്ചയുണ്ടായോയെന്ന് ഹര്‍ജിക്കാര്‍ തെളിയിക്കണമെന്നും കോടതി പറഞ്ഞു. യുവതികള്‍ക്ക് പ്രവേശിക്കാന്‍ അവകാശമുണ്ടെന്ന ചൂണ്ടിക്കാട്ടി എ.കെ. മായ കൃഷ്ണന്‍, എസ്. രേഖ, ജലജമോള്‍, ജയമോള്‍ എന്നിവരാണ് ഹര്‍ജി നല്‍കിയത്. ഇവരില്‍ രണ്ട് പേര്‍ അഭിഭാഷകരാണ്.
ശബരിമല വിഷയത്തില്‍ കോടതി ആവശ്യപ്പെട്ടാല്‍ നിലപാടറിയിക്കാമെന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം കെ.പി.ശങ്കര്‍ദാസ് പറഞ്ഞത്. കേസില്‍ ബോര്‍ഡ് ഭക്തജനങ്ങള്‍ക്കൊപ്പമാണെന്നും ബോര്‍ഡ് പറഞ്ഞു.
അതേസമയം തന്ത്രിക്കെതിരെ നടപടിയെടുക്കാന്‍ ബോര്‍ഡിന് അധികാരമുണ്ടെന്നും ശങ്കര്‍ദാസ് പറഞ്ഞു.
Discussion about this post