അയോദ്ധ്യയില്‍ രാമക്ഷേത്രം പണിയാനായി കല്ലുകള്‍ നിറച്ച 70 ട്രക്കുകള്‍ അയോദ്ധ്യയിലേക്കെത്തുമെന്ന് വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) വ്യക്തമാക്കി. ക്ഷേത്ര നിര്‍മ്മാണത്തിന് വേണ്ട കൊത്തുപണിക്കാരെയും മറ്റും സജ്ജമാക്കുന്നുണ്ടെന്നും വി.എച്ച്.പി വ്യക്തമാക്കി.
സുപ്രീം കോടതിയില്‍ നിന്നും അനുകൂല വിധി ലഭിക്കുമെന്ന് പ്രതീക്ഷയാണ് വി.എച്ച്.പിക്കുള്ളത്. കഴിഞ്ഞയാഴ്ച ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത് രാമക്ഷേത്രം പണിയുന്നതിന് വേണ്ട നിയമങ്ങള്‍ കൊണ്ടുവരണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. മൂന്ന് നിലയുള്ള ക്ഷേത്രം പണിയാനാണ് പദ്ധതി.
രാമക്ഷേത്രം പണിയുക എന്ന ആവശ്യത്തില്‍ നിന്നും പിന്നോട്ടില്ലെന്നും ഇത് സത്യത്തിന് വേണ്ടിയുള്ള ഒരു യുദ്ധമാണെന്നും വി.എച്ച്.പിയുടെ അന്താരാഷ്ട്ര വൈസ് പ്രസിഡന്റ് ചംപത് റായി പറഞ്ഞു. രാമജന്മഭൂമിയിലേക്കുള്ള പ്രവേശനം പൊതുജനങ്ങള്‍ക്ക് നിഷേധിച്ചിട്ടുണ്ട്.
അതേസമയം തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് ജനങ്ങളെ വര്‍ഗ്ഗീയമായി ഭിന്നിപ്പിക്കാനുള്ള ബി.ജെ.പിയുടെ ശ്രമമാണിതെന്ന് ബാബറി മസ്ജിദ് കേസിലെ പ്രധാന പരാതിക്കാരനായ ഇക്ബാല്‍ അന്‍സാരി അഭിപ്രായപ്പെട്ടു. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും ഇക്ബാല്‍ അന്‍സാരി പറഞ്ഞു. ഒക്ടോബര്‍ 29നാണ് ബാബറി മസ്ജിദ്-അയോദ്ധ്യാ കേസ് സുപ്രീം കോടതി പരിഗണിക്കുക.
Discussion about this post