ശബരിമലയില്‍ ദര്‍ശനത്തിനായി തിരുപ്പതി ക്ഷേത്ര മാതൃകയില്‍ ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . ശബരിമല വിഷയവുമായി ബന്ധപ്പെട്ട് കൊല്ലത്ത് സിപിഎം നടത്തിയ വിശദീകരണയോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത് .
സന്നിധാനത്ത് ഇനിമുതല്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നത്രമാത്രമേ ഒരേ സമയം അവിടെ നിര്‍ത്തുകയുള്ളൂ . ശബരിമലയിലേക്ക് വരുന്ന ഭക്തരെ ബേസ്ക്യാമ്പില്‍ നിന്നും ഘട്ടംഘട്ടമായി സന്നിധാനത്തേക്ക് കയറ്റിവിടുന്ന സംവിധാനമാണ് നിലവില്‍ ഇതിനായി ഒരുക്കുക . മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുമായി കൂടി ആലോചിച്ച ശേഷം ഈ സംവിധാനം നടപ്പാക്കും . എന്നാല്‍ വരുന്ന മണ്ഡലകാലത്ത് ഇത്തരമൊരു സംവിധാനം നിലവില്‍ വരുമോയെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല .
അയ്യപ്പനെ കാണാന്‍ വരുന്നവര്‍ക്ക് സുഗമമായി വന്നു പോകുവാനും സന്ദര്‍ശനം നടത്തുവാനും വേണ്ടിയാണ് ഈ പുതിയ സംവിധാനം കൊണ്ട് വരുന്നത് എന്നാണു വിശദീകരണം . സന്നിധാനത്ത് ക്യാമ്പ് ചെയ്ത് സംഘര്‍ഷമുണ്ടാക്കാന്‍ ഒരാളെയും അനുവദിക്കില്ലയെന്നും മുഖ്യമന്ത്രി പറഞ്ഞു .
സന്നിധാനത്ത് ഒരു ദിവസത്തിനപ്പുറം ഒരു ഭക്തനെയും വിരിവയ്ക്കാന്‍ അനുവദിക്കെണ്ടയെന്നാണ് പോലീസിന്റെ തീരുമാനം. ഒരു ദിവസത്തില്‍ കൂടുതല്‍ മുറികളും നല്‍കില്ല .
Discussion about this post