ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ടു പന്തളംക്കൊട്ടാരത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി എം.എം മണി . സുപ്രീംക്കോടതി വിധി അംഗീകരിക്കുന്നില്ലയെങ്കില്‍ അക്കാര്യം കോടതിയില്‍ പോയി പറയണം . കൊട്ടാരപ്രതിനിധികള്‍ വിഡ്ഢിത്തം പുലമ്പുകയാണ് . പന്തളം കൊട്ടാരം ആണും പെണ്ണുംകെട്ട നിലപാട് സ്വീകരിക്കരുതെന്നും മന്ത്രി പറഞ്ഞു .
പഴയ പ്രാമാണിത്യം പറഞ്ഞു പന്തളം രാജാവ് ഇന്നലെ വിഡ്ഢിത്തമാണ് വിളമ്പിയത് . എല്ലാറ്റിനും മാറ്റം വന്നുകൊണ്ടിരിക്കും . മാറ്റത്തിന് മാത്രമേ മാറ്റം വരാതിരിക്കൂ ; ബാക്കി എല്ലാം മാറിക്കൊണ്ടിരിക്കും . അതാണ് സമൂഹം . അയാള്‍ ചെന്ന് കോടതിയില്‍ പറയട്ടെ . ഇത് ഞങ്ങളുടെ അവകാശമാണ് , ഞങ്ങളുടെ പൂര്‍വിക സ്വത്താണ് , വിധി ലംഘിക്കുമെന്നു . വിധിച്ചത് അവിടെയാണല്ലോ അല്ലാതെ ആണും പെണ്ണും കെട്ടവന്റെ വര്‍ത്തമാനം പറച്ചിലല്ല ശരി . കോടതിയില്‍ പറയാതെ ഇവിടെ കിടന്നു കൊഞ്ഞനം കുത്താനും ഞങ്ങളുടെ മെക്കിട്ട് കേറാനും വരേണ്ട . ബഹുമാനമെല്ലാം നിലനിര്‍ത്തിക്കൊണ്ട് തന്നെയാണ് ഇതെല്ലാം പറയുന്നതെന്നും എം.എം മണി പറഞ്ഞു .
Discussion about this post