മാതൃഭൂമി ആഴ്ചപതിപ്പിന്റെ ചുമതലയില്‍ നിന്നും അസിസ്റ്റന്റ് എഡിറ്റര്‍ കമല്‍റാം സജീവിനെ മാറ്റി. എഴുത്തുകാരനും മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായ സുഭാഷ് ചന്ദ്രനാണ് പകരം ചുമതല. എസ്.ഹരീഷിന്റെ ‘മീശ’ നോവലുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തിന് പിന്നാലെയാണ് കമല്‍ റാം സജീവിനെ ആഴ്ചപ്പതിപ്പിന്റെ ചുമതലയില്‍ നിന്നു നീക്കിയത്.
‘മീശ’ എന്ന നോവലില്‍ അമ്പലത്തില്‍ പോകുന്ന സ്ത്രീകളെ അപമാനിച്ചുവെന്ന് ആരോപിച്ച് ഹിന്ദു വിശ്വാസികളും എന്‍.എസ്.എസ് പോലുള്ള സംഘടനകളും എഴുത്തുകാരന്‍ എസ് ഹരീഷിനെതിരെ രംഗത്ത് വന്നിരുന്നു. വലിയ പ്രതിഷേധമാണ് നോവല്‍ പസിദ്ധീകരിച്ച മാതൃഭൂമിക്ക് എതിരെ ഉയര്‍ന്നത്. തുടര്‍ന്ന് നോവല്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് എഴുത്തുകാരന്‍ പിന്മാറുകയായിരുന്നു.
ഹിന്ദു പ്രതിഷേധത്തിന് മുന്നില്‍ മാത്യു ഭൂമി പാഠം പഠിച്ചു വെന്നാണ് കമല്‍റാം സജീവിന്റെ ചുമതല മാറ്റത്തെ സോഷ്യല്‍ മീഡിയ വിശേഷിപ്പിക്കുന്നത്. ‘മാധ്യമം’ ആഴ്ച്ചപതിപ്പിന്റെ ചുമതലയില്‍ നിന്നാണ് കമല്‍റാം മാത്യഭൂമിയില്‍ അസി. എഡിറ്ററായി എത്തിയത്.
Discussion about this post