സാലറി ചാലഞ്ചില്‍ ജീവനക്കാരില്‍ നിന്നും ശമ്പളം നിര്‍ബന്ധിച്ച് വാങ്ങരുതെന്ന ഹൈക്കോടതിയുടെ വിധിയെ ചോദ്യം ചെയ്ത് പിണറായി സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. ഹൈക്കോടതിയുടെ വിധി കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തെ ബാധിക്കുമെന്നാണ് സര്‍ക്കാരിന്റെ വാദം. സര്‍ക്കാരിന്റെ ഹര്‍ജി ഒക്ടോബര്‍ 29ന് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വ്യക്തമാക്കി.
സാലറി ചാലഞ്ച് നിര്‍ബന്ധിത പിരിവായി മാറുകയാണെന്ന വിമര്‍ശനം നിലനില്‍ക്കെയാണ് ഹൈക്കോടതിയുടെ വിധി വന്നത്. പ്രളയ ദുരിതാശ്വാസത്തിന്റെ പേരില്‍ നിര്‍ബന്ധിത ശമ്പളപ്പിരിവിന് ഉത്തരവിറക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് എങ്ങനെ കഴിയുമെന്നായിരുന്നു ഹൈക്കോടതി ചോദിച്ചത്. നിര്‍ബന്ധിത പിരിവ് ‘പിടിച്ചുപറിക്കല്‍’ ആകുമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പളം പോലും പിടിക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നായിരുന്നു കോടതിയുടെ വിധി.
Discussion about this post