തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങള്‍ വാസ്തവവിരുദ്ധമെന്ന് തന്ത്രിമാര്‍ . ദുഷ്ടബുദ്ധികളുടെ കൗശലങ്ങള്‍ക്ക് വിധേയനാവുകയാണ് മുഖ്യമന്ത്രി .താഴമണ്‍ തന്ത്രികുടുംബത്തെ മുഖ്യമന്ത്രി വിമര്‍ശിച്ചത് പാര്‍ട്ടി വക്താവിനെ പോലെയാണ് . ക്ഷേത്രത്തിലെ ആചാരഅനുഷ്ഠാനങ്ങളുടെ അവസനാവാക്ക് തന്ത്രിമാത്രമാണ് . തന്ത്രിക്ക് മേല്‍ ക്ഷേത്ര ഉടമസ്ഥര്‍ക്ക് അധികാരമിലെന്ന് തന്ത്രിമാരുടെ പ്രതിനിധികള്‍ വ്യക്തമാക്കി . പൂജാവിധികള്‍ നടപ്പിലാക്കുന്നവര്‍ ബ്രഹ്മചാരികള്‍ ആകണമെന്നതുക്കൊണ്ട് മുഖ്യമന്ത്രി എന്താണ് ഉദ്ദേശിക്കുന്നതെന്നും അവര്‍ ചോദിച്ചു .
തന്ത്രിമാര്‍ കൂലിക്കാര് ആണെന്ന വാദം വേദനാജനകമാണ് . ആചാരങ്ങള്‍ മുടങ്ങിയാല്‍ ശുദ്ധിക്രിയ നടത്തുന്നത് വരെ നടയടക്കും എന്നാണു ശബരിമല തന്ത്രി പറഞ്ഞത് . വൈകാരികമായി പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടതാണ് . ക്ഷേത്രത്തില്‍ ദേവസ്വം ബോര്‍ഡിനു ഭരണാധികാരം മാത്രമാണ് ഉള്ളതെന്നും പ്രതിനിധികള്‍ പറഞ്ഞു . മുഖ്യമന്ത്രിയ്ക്ക് തന്ത്രശാസ്ത്രവും ക്ഷേത്രാചാരങ്ങളും അറിയില്ല . അതിനെ പറ്റി വ്യക്തമായ ധാരണയില്ല വിശ്വാസികള്‍ തന്നെയാണ് ക്ഷേത്രം നടത്തിക്കൊണ്ടു പോവേണ്ടത് . ദേവന്റെ കര്‍മ്മങ്ങള്‍ കൃത്യമായി നടക്കണം അതിനാണ് ഞങ്ങള്‍ ശ്രമിക്കുന്നതും .
ശബരിമല യുവതി പ്രവേശനവിധി പെട്ടെന്ന് നടപ്പക്കാതിരികാന് സുപ്രീംകോടതിയെ സമീപിക്കുന്നതിനെക്കുറിച്ച് തന്ത്രിസമൂഹം ആലോചിക്കും . ഇതിനായി മണ്ഡല-മകരവിളക്ക് മുന്‍പായി തന്ത്രിമാരുടെ വിപുലമായ യോഗം ചേരും. കോടതി വിധിയെ നിയമപരമായി നേരിടും .
Discussion about this post