ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയെപ്പറ്റി അഭിപ്രായം രേഖപ്പെടുത്തിയ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ കേസ്. ആര്‍ത്തവമുള്ള സ്ത്രീകള്‍ സന്നിധാനത്ത് പ്രവേശിക്കുന്നത് അശുദ്ധിയുണ്ടാക്കുമെന്ന പരാമര്‍ശത്തിനെതിരെയാണ് കേസ്. ബിഹാറിലെ സിതാമാര്‍ഹി ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
‘സുപ്രീം കോടതി വിധിയെക്കുറിച്ച് പറയാന്‍ ഞാനാരുമല്ല. പ്രാര്‍ത്ഥിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്, എന്നാല്‍ ആര്‍ക്കും അശുദ്ധമാക്കാന്‍ അധികാരമില്ല. നമ്മള് ആര്‍ത്തവരക്തം പുരണ്ട സാനിറ്ററി നാപ്കിനുമായി സുഹൃത്തുക്കളുടെ വീട്ടില്‍ പോകുമോ? പിന്നെന്തിനാണ് നിങ്ങള്‍ അതുംകൊണ്ട് ദൈവത്തിന്റെ ക്ഷേത്രത്തില്‍ പോകുന്നത്?’ അവര്‍ ചോദിച്ചു.
മുംബൈയിലെ ഒരു സ്വകാര്യ ചടങ്ങില്‍ വെച്ചായിരുന്നു സ്മൃതി ഇറാനി ഈ പ്രസ്താവന നടത്തിയത്.
Discussion about this post