ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കണ്ണൂരിലെത്തി. കണ്ണൂര്‍ വിമാനത്താവളത്തില്‍ പ്രത്യേക വിമാനത്തിലാണ് അദ്ദേഹം എത്തിയത്. കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്ന ആദ്യത്തെ യാത്രക്കാരന് എന്ന ബഹുമതി ഇനി മുതല്‍ അമിത് ഷായ്ക്ക് സ്വന്തം. കണ്ണൂര്‍ താളിക്കാവിലുള്ള ബി.ജെ.പിയുടെ ജില്ലാ ഓഫീസ് ഉദ്ഘാടനം ചെയ്യാനാണ് അദ്ദേഹം എത്തുന്നത്. അതിന് പുറമെ ശബരിമല വിഷയത്തില്‍ അദ്ദേഹം ചില തീരുമാനങ്ങള്‍ എടുത്തേക്കുമെന്നും സൂചനയുണ്ട്.
ഉദ്ഘാടനത്തിന് ശേഷം അദ്ദേഹം കണ്ണൂരിലെ ബലിദാനികളുടെ വീടുകള്‍ സന്ദര്‍ശിക്കും. കൊല്ലപ്പെട്ട ബി.ജെ.പി പ്രവര്‍ത്തകരായ കണ്ണൂര്‍ പിണറായിയിലെ ഉത്തമന്, മകന് രമിത്ത് എന്നിവരുടെ വീടും അമിത് ഷാ സന്ദര്‍ശിക്കുന്നതായിരിക്കും. അതേസമയം ഉപതെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസില്‍ ബിജെപി തീരുമാനമെടുക്കേണ്ട നിര്‍ണായക ഘട്ടം കൂടിയാണിതെന്ന് വിലയിരുത്തപ്പെടുന്നു. ഈ സന്ദര്‍ഭത്തില്‍ അമിത് ഷായുടെ സന്ദര്‍ശനം നിര്‍ണ്ണായകമായേക്കും.
ശ്രീനാരായണ ഗുരുദേവ മഹാസമാധി നവതിയോടനുബന്ധിച്ചു നടക്കുന്ന യതിപൂജ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അദ്ദേഹം തിരുവനന്തപുരത്തെ ശിവഗിരിയിലേക്കും പോകുന്നതായിരിക്കും. ശിവഗിരി സന്ദര്‍ശനം നടത്തിയതിന് ശേഷം ഒക്ടോബര്‍ 28നായിരിക്കും അദ്ദേഹം തിരികെ പോകുക.
Discussion about this post