ആര്‍എസ്എസ് എന്താണെന്ന് മനസ്സിലാക്കാതെയാണ് വിമര്‍ശനങ്ങള്‍ ഉന്നയിക്കപ്പെടുന്നതെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭഗവത്. സംഘടനയെ മനസ്സിലാക്കാതെയുള്ള വിമര്‍ശനങ്ങള്‍ വിവധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആര്‍എസ്എസ് പ്രവര്‍ത്തകരിലും എത്തുന്നുണ്ട്. ഇത്തരം കുപ്രചരണങ്ങള്‍ വളരെ വേഗന്നു തന്നെ അവസാനിക്കാന്‍ പോകുകയാണെന്ന് ദേശിയ തലത്തില്‍ നടത്തപ്പെടുന്ന ആര്‍എസ്എസ് വാര്‍ഷിക പരിശീലന ക്യാമ്പിന്റെ സമാപന സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ സമൂഹത്തിലെ ജാതി തിരിച്ചുള്ള വിവേചനങ്ങളെ അദ്ദേഹം വിമര്‍ശിച്ചു. ഇത്തരം ഭിന്നതകളും വിവേചനങ്ങളും പരിഷ്‌കരിച്ച് തെറ്റായ രീതികള്‍ ഉപേക്ഷിച്ചാല്‍ മാത്രമേ ഹിന്ദു ധര്‍മ്മം എന്ന ആശയം നിലനില്‍ക്കൂ എന്നും അദ്ദേഹം പറഞ്ഞു. പൂര്‍ണ്ണമായ ഹൈന്ദവ ഏകീകരണത്തിനായി എല്ലാവരേയും ഒരുപോലെ പരിഗണിച്ച് സാമൂഹിക സാഹോദര്യത്തിനായി പ്രവര്‍ത്തിക്കാന്‍ ആര്‍എസ്എസ് പ്രവര്‍ത്തകരോട് അദ്ദേഹം ആഹ്വാനം ചെയ്തു. നിസ്വാര്‍ത്ഥവും വിവേചന രഹിതവും സമത്വത്തില്‍ അധിഷ്ഠിതമായതും ആയ ഇന്ത്യന്‍ സമൂഹത്തെ സൃഷ്ടിക്കുകയാണ് ആര്‍എസ്എസിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ അന്തസ്സ് അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ന്നു വരികയാണ്. അതേപോലെ ലോകത്തിന് ഇന്ത്യയെപറ്റിയുള്ള പ്രതീക്ഷകളും ഉയര്‍ന്നു വരുന്നു. ഇന്ത്യയുടെ ഭൂപടത്തില്‍ മാറ്റങ്ങള്‍ എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം.ബ്രിട്ടീഷ് ഭരണ കാലത്തും അതിനു മുന്‍പും നിരവധി തവണ മാറ്റങ്ങള്‍ക്കു വിധേയമായതാണ് ഇന്ത്യന്‍ ഭൂപടം. ഭാവിയിലും അതിനു മാറ്റം വന്നേക്കാം എന്നും മോഹന്‍ ഭഗവത് കൂട്ടിച്ചേര്‍ത്തു.
Discussion about this post