വടക്കൻ കാശ്മീരിലെ ഷോപ്പോറിൽ ഭീകരവാദികളുമായുള്ള ഏറ്റുമുട്ടലിൽ ഒരു കരസേനാ ജവാൻ വീരമൃത്യു വരിച്ചു. രണ്ട് ഭീകരവാദികൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ശ്രീനഗറിൽ നിന്ന് നാൽപ്പത്തഞ്ച് കിലോമീറ്റർ അകലെ ദാങ്കിവാച പട്ടണത്തിലാണ് ഏറ്റുമുട്ടൽ നടന്നത്.
ഭീകരവാദികൾ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യസന്ദേശം ലഭിച്ചതിന്റെ ഫലമായി തിരച്ചിൽ നടത്തുന്നതിനിടെയാണ് ഭീകരവാദികൾ ആക്രമിച്ചത്. കാശ്മീർ പോലീസിനെ സ്പെഷ്യൽ ഓപ്പറെഷൻസ് ഗ്രൂപ്പും രാഷ്ട്രീയ റൈഫിൾസും സെൻട്രൽ റിസർവ് പോലീസ് ഫോഴ്സും ചേർന്നാണ് ഈ തിരച്ചിൽ നടത്തിയത്.മേഖലയിൽ വൻ തോതിൽ തിരച്ചിൽ തുടരുകയാണ്.
കഴിഞ്ഞ നാൽപ്പത്തിയെട്ട് മണിയ്ക്കൂറിനുള്ളിൽ പത്ത് ഭീകരവാദികളാണ് കാശ്മീരിൽ കൊല്ലപ്പെട്ടത്. കഴിഞ്ഞ വ്യാഴാഴ്ച ബാരാമുള്ളയിലും അനന്തനാഗ് ജില്ലയിലും ആറു ഭീകരവാദികളാണ് കൊല്ലപ്പെട്ടത്.
Discussion about this post