മണ്ഡല – മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ച് സന്നിധാനവും ശബരിപാതയും പോലീസിന്റെ നിയന്ത്രണത്തിലാക്കി സര്‍ക്കാര്‍ വിജ്ഞാപനമിറക്കി .
ഇത് ആദ്ദ്യമായിട്ടാണ് ശബരിമലയും – പാതയും അതിസുരക്ഷാ മേഖലയായി പ്രഖ്യാപിക്കുന്നത് . നവംബര്‍ 15 മുതല്‍ 2019 ജനുവരി 20 വരെയാണ് ഈ ക്രമീകരണം ഏര്‍പ്പെടുത്തുക .
സത്രം , കോഴിക്കാനം , ഉപ്പുപാറ , പുല്ലുമെട് , പാണ്ടിത്താവളം , സന്നിധാനം , സ്വാമി അയ്യപ്പന്‍ റോഡ് , ചാലക്കയം , ഇലവുങ്കല്‍ , എന്നിവിടങ്ങളിലെ ഒരു കിലോമീറ്റര്‍ ചുറ്റളവിലാണ് പ്രത്യേക സുരക്ഷാമേഖലയായി പ്രഖ്യാപനം .
പ്രത്യേക സുരക്ഷമേഖലക്കൊണ്ട് ഉദേശിക്കുന്നത് ; ഈ പ്രദേശങ്ങളുടെ പൂര്‍ണ്ണ നിയന്ത്രണം പോലീസിന്റെതാകും
നിലവില്‍ പോലീസ് സുരക്ഷയുണ്ടെങ്കിലും യൂണിഫോം പൂര്‍ണ്ണമായ രീതിയില്‍ ധരിക്കാറില്ലയിരുന്നു . നിലവിലുണ്ടായിരുന്ന സാഹചര്യത്തില്‍ ഭക്തരെ ബലംപ്രയോഗിച്ച് നീക്കം ചെയ്യാന്‍ സാധിക്കില്ലായിരുന്നു . എന്നാല്‍ ഇത്തരമൊരു പ്രഖ്യാപനം വന്നതോട് കൂടി കൂടുതല്‍ നിയന്ത്രണങ്ങള്‍ പോലീസിനു കൊണ്ടുവരാന്‍ സാധിക്കും .
അതിസുരക്ഷ മേഖലയായി ഉത്തരവിറക്കിയെങ്കിലും ഏതുതരത്തിലുള്ള സുരക്ഷയാണ് ഇവിടെ ഒരുക്കേണ്ടതെന്ന കാര്യത്തില്‍ അന്തിമതീരുമാനമായിട്ടില്ലയെന്നും . പലതരത്തിലുള്ള നിര്‍ദേശങ്ങള്‍ സുരക്ഷയ്ക്ക് നേതൃത്വം നല്‍കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ മുന്നോട്ടു വെച്ചിട്ടുണ്ടെന്നും അതില്‍ നിന്നും ഇതെല്ലാം നടപ്പിലാക്കണമെന്ന് അടുത്ത ദിവസങ്ങളില്‍ തീരുമാനിക്കുമെന്നും ഡിജിപി അറിയിച്ചു .
Discussion about this post