മുഖ്യമന്ത്രി പിണറായി വിജയന്‍ സ്റ്റാലിനാകുവാന്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . കേരള പോലീസിന്റെ ചരിത്രത്തില്‍ ഇതുവരെ സമാധാനപരമായി നടത്തുന്ന പ്രതിഷേധങ്ങള്‍ക്കെതിരെ അറസ്റ്റ് , മറ്റു നടപടികള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു .
നാമജപ ഘോഷയാത്രയില്‍ പങ്കെടുത്ത സ്ത്രീകളടക്കമുള്ളവര്‍ക്കെതിരെ കേസ് എടുത്തത് ശരിയായില്ല . സമരം നടത്തുന്നവരുടെ പൗരവകാശത്തെ കവര്‍ന്നെടുക്കാനും ജനാധിപത്യവകാശത്തെ അടിച്ചമര്‍ത്താനുള്ള ശ്രമവുമാണ് നടക്കുന്നതെങ്കില്‍ മുഖ്യമന്ത്രി വലിയ വില കൊടുക്കേണ്ടി വരുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി .
ക്ഷേത്രപ്രവേശനമടക്കമുള്ള നവോത്ഥാനമുന്നേറ്റങ്ങളെ ഹൈജാക്ക് ചെയ്യാനുള്ള ശ്രമമാണ് സിപിഎം പാര്‍ട്ടി നടത്തുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു .
Discussion about this post