ഭക്തര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങള്‍ ഭൂരിപക്ഷം അംഗീകരിക്കുന്നില്ലെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. സര്‍ക്കാരാണ് നിലപാട് മാറ്റേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുന്ന എന്‍.എസ്.എസിന്റെ നിലപാട് മാറ്റണമെന്ന് സി.പി.എം സംസ്ഥാന അധ്യക്ഷന്‍ കോടിയേരി ബാലകൃഷ്ണന്‍ ഇന്ന് അഭിപ്രായപ്പെട്ടിരുന്നു. അതിന് മറുപടി എന്ന രീതിയിലാണ് സുകുമാരന്‍ നായര്‍ പ്രതികരിച്ചിരിക്കുന്നത്.
മന്നത്ത് പത്മനാഭനും ചട്ടമ്പി സ്വാമിയും എടുത്തത് പോലുള്ള നിലപാടുകളല്ല നിലവില്‍ എന്‍.എസ്.എസ് എടുക്കുന്നതെന്ന് കോടിയേരി കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ നിലപാട് ഭൂരിപക്ഷം അംഗീകരിക്കുന്നില്ലായെന്നും അത് കൊണ്ട് തന്നെ സര്‍ക്കാരാണ് നിലപാട് മാറ്റേണ്ടതെന്നും താന്‍ മുമ്പ് പറഞ്ഞിരുന്നുവെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
Discussion about this post