Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

അന്താരാഷ്ട്ര ആയുധവിപണിയില്‍ ചുവടുറപ്പിക്കാന്‍ ഇന്ത്യ:ഫ്രഞ്ച് കമ്പനിയുമായി ചേര്‍ന്ന് ഇന്ത്യയില്‍ മിസ്സൈല്‍ നിര്‍മ്മാണ ഫാക്ടറി ആരംഭിക്കുമെന്ന് സൂചന

by Brave India Desk
Oct 30, 2018, 08:43 am IST
in India
Share on FacebookTweetWhatsAppTelegram

ഇന്ത്യന്‍ മിസ്സൈല്‍നിര്‍മ്മാണ കമ്പനിയായ ലാര്‍സണ്‍ ആന്‍ഡ് ട്യൂബ്രോയും ഫ്രഞ്ച് കമ്പനിയായ എംബിഡിഎ യും ഇന്ത്യയില്‍ മിസ്സൈല്‍ നിര്‍മ്മാണ ഫാക്ടറി ആരംഭിക്കുന്നതിനായി ലൈസന്‍സിന് അപേക്ഷിച്ചു. ഇരു കമ്പനികളും സംയുക്തമായി ആരംഭിക്കാനാണ് തീരുമാനം. കോയമ്പത്തൂരില്‍് മിസൈല്‍ നിര്‍മ്മാണ ഫാക്ടറി തുടങ്ങണം എന്നാണ് കമ്പനികളുടെ തീരുമാനം.

Stories you may like

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

മേക് ഇന്‍ ഇന്ത്യാ പദ്ധതിയുടെ വലിയൊരു മുന്നേറ്റമായിരിയ്ക്കും ഈ ഫാക്ടറിയെന്ന് വിലയിരുത്തപ്പെടുന്നു. കോയമ്പത്തൂരിലെ അസ്‌പെന്‍ സ്‌പെഷ്യല്‍ എക്‌ണോമിക് സോണില്‍ ആവും ഈ ഫക്ടറി നിര്‍മ്മിയ്ക്കുക.

1959ലെ ആയുധനിയമമനുസ്സരിച്ച് ലഭിയ്ക്കുന്ന വ്യാവസായിക ലൈന്‍സന്‍സ് നല്‍കേണ്ടത് ആഭ്യന്തരമന്ത്രാലയമാണ്. വാണിജ്യമന്ത്രാലയത്തിന്റെ കൂടി ലൈസന്‍സ് നേടിക്കഴിഞ്ഞാല്‍ ഫാക്ടറിയുടെ ആദ്യഘട്ടപ്രവര്‍ത്തനങ്ങള്‍ ആരംഭിയ്ക്കും. നവംബര്‍ അഞ്ചിനാണ് വാണിജ്യമന്ത്രാലയം ലൈസന്‍സിനുള്ള അപേക്ഷ പരിഗണിയ്ക്കുന്നതെന്നറിയുന്നു.

ഇന്ത്യന്‍ കമ്പനിയായ ലാര്‍സണ്‍ ആന്‍ഡ് ട്യൂബ്രോയ്ക്കായിരിയ്ക്കും സംയുക്തസംരംഭത്തിന്റെ 51 ശതമാനം ഓഹരിയും. എംബിഡിഎ ലോകത്തെ ഏറ്റവും വലിയ മിസൈല്‍ നിര്‍മ്മാതാക്കളിലൊന്നായ കമ്പനിയാണ്. ആദ്യകാല യുദ്ധവിമാനങ്ങളുള്‍പ്പെടെ നിര്‍മ്മിച്ചിരുന്ന ബിഎഇ എയ്രോസ്‌പേസ് ലിമിറ്റഡും എയര്‍ബസിന്റെ മിസൈല്‍ നിര്‍മ്മാണ യൂണിറ്റും ചേര്‍ന്നുണ്ടാക്കിയ കമ്പനിയാണ് എംബിഡിഎ. ലാര്‍സണ്‍ ആന്‍ഡ് ട്യൂബ്രോ ഇപ്പോള്‍ത്തന്നെ ഇന്ത്യന്‍സേനകള്‍ക്കായും എംബിഡിഎയ്ക്കായും മിസൈല്‍ ഭാഗങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.

ഈ പദ്ധതി പൂര്‍ത്തിയായാല്‍ ഇന്ത്യയില്‍ പൂര്‍ണ്ണമായും ഉണ്ടാക്കിയ മിസൈലുകള്‍ യൂറോപ്പിലേക്ക് കയറ്റുമതി ചെയ്യും. നാനൂറു കോടി രൂപയാണ് ആദ്യഘട്ടത്തില്‍ ചിലവ് പ്രതീക്ഷിയ്ക്കുന്നത്. ആന്റിടാങ്ക് ഗൈഡഡ് മിസൈല്‍, മീഡീയം റേഞ്ച് സര്‍ഫസ് ടു എയര്‍ മിസൈല്‍ എന്നീ മിസൈലുകള്‍ ഇവിടെനിന്ന് കയറ്റുമതി ചെയ്യും. മിസൈലിന്റെ പോര്‍മുന (സ്‌ഫോടകശക്തിയുള്ള ഭാഗം) ഒഴിച്ചുള്ള ഭാഗങ്ങളാണ് നിര്‍മ്മിച്ച് കയറ്റിയയയ്ക്കുക.

അന്താരാഷ്ട്ര ആയുധവിപണിയിലേക്ക് കാലെടുത്ത് വയ്ക്കാന്‍ ഇന്ത്യ ഒരുങ്ങിക്കഴിഞ്ഞതിന്റെ സൂചനകളായി വിദഗ്ധര്‍ ഇതിനെ വിലയിരുത്തുന്നു. മേക് ഇന്‍ ഇന്ത്യാ പദ്ധതിയുടെ വലിയ വിജയങ്ങളിലൊന്നാവും ഇതെന്ന് കരുതപ്പെടുന്നു.

Tags: missilemissile factory
Share812TweetSendShare

Latest stories from this section

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies