ശബരിമലയില്‍ ദര്‍ശനം നടത്താനാഗ്രഹിക്കുന്ന തീര്‍ത്ഥാടകര്‍ക്ക് വേണ്ടി ഡിജിറ്റല്‍ ക്യൂ മാനേജ്മെന്റ് സിസ്റ്റം ആരംഭിച്ചു. കേരളാ പോലീസും കെ.എസ്.ആര്.ടി.സുയുമാണ് ഇത് നടത്തുന്നത്. www.sabarimalq.com എന്ന സൈറ്റിലൂടെയാണ് ഭക്തര്‍ക്ക് ദര്‍ശനത്തിനായുള്ള സമയം ഓണ്‍ലൈനായി ബുക്ക് ചെയ്യാന്‍ സാധിക്കുന്നത്.
ഈ വെബ്സൈറ്റ് വഴി നിലയ്ക്കലില്‍ നിന്ന് പമ്പ വരെയുള്ള കെ.എസ്.ആര്.ടി.സി ടിക്കറ്റും ബുക്ക് ചെയ്യാവുന്നതാണ്. ഒരു ടിക്കറ്റില്‍ പത്ത് തീര്‍ത്ഥാടകര്‍ക്ക് വരെ യാത്ര ചെയ്യാവുന്നതാണ്. keralartc.com എന്ന സൈറ്റിലൂടെയും ഭക്തര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.
അതേസമയം തീര്‍ത്ഥാടകര്‍ക്ക് ഇരുപത്തിനാല് മണിക്കൂറില്‍ കൂടുതല്‍ ശബരിമലയില്‍ തങ്ങാനാവില്ല. ഒരു ദിവസത്തിനപ്പുറം മുറികള്‍ വാടകയ്ക്ക് നല്കുകയുമില്ല. നിലയ്ക്കല്‍ മുതല്‍ തിരക്ക് നിയന്ത്രിക്കാനാണ് പോലീസിന്റെ തീരുമാനം.
Discussion about this post