ഇറ്റാലിയന്‍ പ്രധാനമന്ത്രി ജ്യൂസെപ്പെ കോണ്ടിയുമായി ഡല്‍ഹിയില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ച്ച നടത്തി. ഇരു രാജ്യങ്ങളുടെയും വ്യാപാരം, നിക്ഷേപം തുടങ്ങിയ മേഖലകളെപ്പറ്റി ഇരുവരും ചര്‍ച്ച ചെയ്തു.
ഇന്ന് രാവിലെയായിരുന്നു ജ്യൂസെപ്പെ കോണ്ടി ഇന്ത്യയിലേത്തിയത്. തുടര്‍ന്ന് 24ാമത് ഇന്ത്യാ-ഇറ്റലി സാങ്കേതിക ഉച്ചകോടിയില്‍ ഇരുവരും പങ്കെടുത്തു. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയും (ഡി.എസ്.ടി) കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയും ചേര്‍ന്നാണ് ഉച്ചകോടി സംഘടിപ്പിച്ചത്. ആരോഗ്യ പരിപാലനം, വിദ്യാഭ്യാസം, ആശയവിനിമയ സാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളിലാണ് ഉച്ചകോടി ശ്രദ്ധ ചെലുത്തുന്നത്.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇക്കൊല്ലം ഇറ്റലിയുമായുള്ള വ്യപാരത്തില്‍1.7 ബില്ല്യണ്‍ കോടി ഡോളര്‍ വര്‍ധിച്ചിട്ടുണ്ട്. യൂറോപ്പ്യന്‍ യൂണിയനിലെ വ്യാപാര പങ്കാളികളില്‍ അഞ്ചാം സ്ഥാനത്താണ് ഇറ്റലി നില്‍ക്കുന്നത്.
Discussion about this post