ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനോട് സ്വന്തം മകളെയും കൂട്ടി ശബരിമലയ്ക്ക് പോകാന്‍ ധൈര്യമുണ്ടോയെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍ ചോദിച്ചു. കോട്ടയത്തെ എസ്.പി. ഓഫീസിലേക്ക് ബി.ജെ.പി നടത്തിയ മാര്‍ച്ച് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ശബരിമല വിഷയത്തില്‍ അയ്യപ്പഭക്തരെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടയ്ക്കുന്നുവെന്നാരോപിച്ചാണ് ബി.ജെ.പി മാര്‍ച്ച് നടത്തിയത്.
മുഖ്യമന്ത്രി ശബരിമലയിലെ ആചാരലംഘനത്തിന് കൂട്ട് നില്‍ക്കുന്നുണ്ടെങ്കില്‍ ഈ രീതിയില്‍ ശബരിമലയിലേക്ക് പോകാനാണ് എ.എന്‍.രാധാകൃഷ്ണന്‍ പറയുന്നത്. കേരളത്തില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് നിലനില്‍ക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു മാടമ്പിയെപ്പോലെ പെരുമാറുന്ന മുഖ്യമന്ത്രി എല്ലാ ജില്ലകളിലും പോയി അയ്യപ്പഭക്തരെ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. സി.പി.എം പ്രവര്‍ത്തകരെ വിളിച്ചുകൂട്ടി നവോത്ഥാന നായകനാകാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post