ലോകത്തിലേ ഏറ്റവും ഉയരമുള്ള പ്രതിമ ‘സ്റ്റാച്യൂ ഓഫ് യൂണിറ്റി’ പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രത്തിന് സമര്‍പ്പിച്ചു. ഗുജറാത്തിലെ നര്‍മദ നദിയില്‍ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന് അഭിമുഖമായി നിര്‍മിച്ചിരിക്കുന്ന പ്രതിമയാണ് മോദി അനാച്ഛാദനം ചെയ്തത്. 182 മീറ്ററാണ് ഈ പ്രതിമയുടെ ഉയരം. പ്രതിമയുടെ സമീപത്ത് വെച്ച് നടന്ന ചടങ്ങിലാണ് മോദി അനാച്ഛാദനം ചെയ്തത്.
ഈ ദിവസം ഇന്ത്യന്‍ ചരിത്രത്തില്‍ ആരും മറക്കാത്ത് ഒരു ദിനമാണെന്ന് ഉദ്ഘാടനത്തിന് ശേഷം മോദി പറഞ്ഞു. താന്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കവെയാണ് ഈ പദ്ധതിയെപ്പറ്റി ആദ്യമായി ചിന്തിച്ചതെന്നും പ്രതിമ രാഷ്ട്രത്തിന് നല്കാന് സാധിച്ചതില്‍ തനിക്ക് ഭാഗ്യമുണ്ടായെന്നും മോദി പറഞ്ഞു.
ഉദ്ഘാടനം ചെയ്തതിന് ശേഷം വ്യോമസേനയുടെ കിരണ്‍ എന്ന വിമാനം പ്രതിമയ്ക്ക് സമീപത്തുകൂടി പറന്ന് ത്രിവര്‍ണ്ണ നിറത്തിലുള്ള പൊടി വിതറി.
ചടങ്ങില്‍ മോദിക്ക് പുറമെ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി എന്നിവരുമുണ്ടായിരുന്നു. ഇത് കൂടാതെ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ കുടുംബത്തിലെ 37 അംഗങ്ങളും പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഇവര്‍ യു.എസില്‍ നിന്നും മുംബൈയില്‍ നിന്നുമാണ് വന്നത്.
30 പ്രമുഖ നദികളില്‍ നിന്നുമുള്ള ജലമുപയോഗിച്ചാണ് മോദി പ്രതിമയ്ക്ക് മുകളില്‍ ജലാഭിഷേകം നടത്തിയത്.
അതേസമയം ഗുജറാത്തിലെ കെവാഡിയയില്‍ മോദി പുഷ്പങ്ങളുടെ താഴ്വരയും ഉദ്ഘാടനം ചെയ്തു. രാഷ്ട്രത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രതിമ ഉദ്ഘാടനം ചെയ്യുന്നതിന്റെ ഭാഗമായി കൂട്ടയോട്ടവും സംഘടിപ്പിച്ചിരുന്നു. ‘റണ്‍ ഫോര്‍ യൂണിറ്റി’ എന്നാണ് ഈ കൂട്ടയോട്ടത്തിന് പേര് നല്‍കിയിട്ടുള്ളത്.
#WATCH: Sardar Vallabhbhai Patel's #StatueOfUnity inaugurated by Prime Minister Narendra Modi in Gujarat's Kevadiya pic.twitter.com/APnxyFACFT
— ANI (@ANI) October 31, 2018
Discussion about this post