ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഭരണം മോശപ്പെട്ട രീതിയിലാണ് പോകുന്നതെന്ന് ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. ബി.സി.സി.ഐയുടെ സി.ഇ.ഒ രാഹുല്‍ ജോഹ്രിക്കെതിരെ ഉയര്‍ന്ന മീ ടൂ ആരോപത്തിന്റെ പശ്ചാത്തലത്തിലാണ് ഗാംഗുലിയുടെ മുന്നറിയിപ്പ്. ആരോപണം കൈകാര്യം ചെയ്യുന്നതില്‍ ബി.സി.സി.ഐയ്ക്ക് പിഴവ് സംഭവിച്ചുവെന്നും ബി.സി.സി.ഐയുടെ പ്രതിച്ഛായ മോശമാകുമോയെന്ന ആശങ്കയിലാണ് താനെന്നും ഗാംഗുലി വ്യക്തമാക്കുന്നു.
പീഡനാരോപണം ബി.സി.സി.ഐയുടെ പ്രതിച്ഛായയ്ക്ക് കാര്യമായ കോട്ടം വരുത്തിയിട്ടുണ്ടെന്ന് ഗാംഗുലി ബി.സി.സി.ഐയുടെ ആക്ടിങ് പ്രസിഡന്റ് സി.കെ ഖന്ന, ആക്ടിങ് സെക്രട്ടറി അമിതാഭ് ചൗധരി, ട്രഷറന്‍ അനിരുദ്ധ് ചൗധരി എന്നിവര്‍ക്ക് അയച്ച കത്തില്‍ സൂചിപ്പിച്ചു. സംഭവത്തില്‍ എത്രത്തോളം സത്യമുണ്ടെന്ന് തനിക്കറിയില്ലെന്നും സൗരവ് ഗാംഗുലി വ്യക്തമാക്കി.
ഇന്ത്യന്‍ ക്രിക്കറ്റിന്റെ പ്രതിച്ഛായ തനിക്ക് ഏറെ പ്രധാനപ്പെട്ട ഒരു കാര്യമാണെന്നും അത് സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം തനിക്കുണ്ടെന്നും ഗാംഗുലി വ്യക്തമാക്കി. നിലവിലെ അവസ്ഥ തുടരുകയാണെങ്കില്‍ ജനങ്ങള്‍ ബി.സി.സി.ഐയ്ക്ക് നല്കുന്ന പിന്തുണ നഷ്ടമാകുമോയെന്ന ആശങ്കയും ഗാംഗുലി പ്രകടിപ്പിച്ചു.
Discussion about this post