ശബരിമല നടതുറക്കുമ്പോള്‍ വീണ്ടും അക്രമം തുടര്‍ന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയനെ വലിച്ചു താഴെയിടുമെന്നു ബിജെപി ജനറല്‍ സെക്രടറി എ.എന്‍ രാധാകൃഷ്ണന്‍ .
ശബരിമല നട നവംബര്‍ അഞ്ചിന് തുറക്കുമ്പോള്‍ പതിവുപോലെ അയ്യപ്പഭക്തന്മാര്‍ അവിടെയെത്തി ആചാരഅനുഷ്ടാനങ്ങള്‍ നടത്തും .
‘പിണറായി വിജയനും പിണറായി വിജയന്‍റെ 25000 പോലീസും അക്രമവുമായി വന്നാല്‍ ശരണമന്ത്രവുമായി ജനാധിപത്യരീതിയില്‍ അവരെ നേരിടും . അര്‍ദ്ധരാത്രി വീട്ടില്‍കയറി പിടിച്ചുകൊണ്ടുപോയി ഇരുമ്പുമറയിലിട്ടു അടിക്കാനാണ് പരിപാടിയെങ്കില്‍ അയാളെ വലിച്ച് താഴെക്കിടും ”
ശബരിമലയില്‍ ഓണ്‍ലൈന്‍ സംവിധാനം കൊണ്ട് വന്നത് ദുരുദ്ദേശ്യത്തോടെയാണെന്നും , ഓണ്‍ലൈന്‍ വഴി രെജിസ്റ്റര്‍ ചെയ്യുന്നവരുടെ പശ്ചാത്തലം പോലീസിനെക്കൊണ്ട് അന്വേഷിക്കുകയാണെന്നും , ഇത് വിശ്വാസികളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം ആരോപിച്ചു .
ശബരിമലയില്‍ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിയ്ക്ക് അധികാരമില്ലെന്നും , രാഹുല്‍ ഗാന്ധി ശബരിമല യുവതി പ്രവേശനവിഷയത്തില്‍ നിലപാട് പ്രഖ്യാപിച്ചതോട്കൂടി പല കോണ്‍ഗ്രസ്‌കാര്‍ക്കും വീട്ടില്‍ കയറനാവാത്ത അവസ്ഥയാണെന്നും എ.എന്‍ രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു
Discussion about this post