കേരളത്തില്‍ പ്രളയത്തെത്തുടര്‍ന്നുണ്ടായ ദുരിതത്തില്‍ അനര്‍ഹമായി അടിയന്തിര ധനസഹായം 799 കുടുംബങ്ങള്‍ കൈപ്പറ്റിയെന്ന് സംസ്ഥാന ദുരന്ത കൈകാര്യ അതോറിറ്റിയുടെ റിപ്പോര്‍ട്ട്. കോഴിക്കോട്, മലപ്പുറം, പാലക്കാട്, വയനാട് എന്നീ ജില്ലകളില്‍ മാത്രമാണ് 799 കുടുംബങ്ങള്‍ പ്രളയത്തില്‍ പെടാതിരുന്നിട്ടും പണം കൈപ്പറ്റിയത്. ഇവരുടെ പക്കല്‍ നിന്നും പതിനായിരം രൂപ തിരിച്ച് പിടിക്കുകയും ചെയ്തിട്ടുണ്ട്.
ഒക്ടോബര്‍ 16 വരെ സംസ്ഥാനത്തൊട്ടാകെ 6,71,077 കുടുംബങ്ങള്‍ക്ക് അടിയന്തിര ധനസഹായം നല്‍കിയെന്ന് സംസ്ഥാന ദുരന്ത കൈകാര്യ അതോറിറ്റി വ്യക്തമാക്കുന്നു. ഇതില്‍ കോഴിക്കോട് നിന്നും 520 കുടുംബങ്ങളും പാലക്കാട് നിന്നും 11 കുടുംബങ്ങളും മലപ്പുറത്ത് നിന്നും 205 കുടുംബങ്ങളും വയനാട്ടില്‍ നിന്ന് 63 കുടുംബങ്ങള്‍ അനര്‍ഹരാണെന്ന് കണ്ടെത്തി. സംസ്ഥാന ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ഫണ്ടില്‍ നിന്നും 883.82 കോടി രൂപ ജില്ലാ കളക്ടര്‍മാര്‍ക്ക് നല്‍കിയിരുന്നു. ഇതില്‍ നിന്നും ഒക്ടോബര്‍ 23 വരെ 460.48 കോടി രൂപയാണ് വിതരണം ചെയ്തിട്ടുള്ളത്.
Discussion about this post