ഭക്തജനങ്ങളുടെ ആത്മാഭിമാനം സംരക്ഷിക്കുന്നതിനായി ആത്മാര്‍ത്ഥതയോടെയാണ് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ സമരത്തിനു ഇറങ്ങുന്നതെങ്കില്‍ അദ്ദേഹം ബിജെപിയില്‍ ചേര്‍ന്ന് രംഗത്തിറങ്ങുന്നതാണ് ഉചിതമെന്ന് ബിജെപി എം.പി നളിന്‍കുമാര്‍ കട്ടീല്‍ .
ആചാരങ്ങള്‍ ലംഘിക്കണമെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ആഹ്വാനം . രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം അനുസരിക്കാന്‍ കെ.സുധാകരന്‍ ബാധ്യസ്ഥനല്ലേ ?ആത്മാഭിമാനമുള്ള കോണ്‍ഗ്രെസ്സ്ക്കാര്‍ ബിജെപിയിലേക്ക് വരികയാണ് എന്നും എം.പി .
ഉത്തരം മുട്ടുമ്പോള്‍ ശരീരപ്രകൃതിയെ പറ്റി കളിയാക്കുന്ന പിണറായി ഒരു കാര്യം മനസിലാക്കണം , കേരളം നഷ്ടപ്പെട്ടാല്‍ കുത്തിയിരിക്കാന്‍ പോലും സ്ഥലമുണ്ടാവില്ല . ശബരിമലയെ തകര്‍ക്കാന്‍ വേണ്ടി മാത്രം അധികാരത്തിലേറിയ രാജാവിനെ പോലെയാണ് പിണറായി വിജയന്‍റെ പെരുമാറ്റമെന്നും അദ്ദേഹം പറഞ്ഞു .
എട്ടിന് ആരംഭിക്കുന്ന എന്‍.ഡി.എയുടെ രഥയാത്രയുടെ സംഘാടകസമിതി ഉദ്ഘാടനം ചെയ്യുകയായിരുന്നു നളിന്കുമാര്‍ കട്ടീല്‍ .
Discussion about this post