ശബരിമലയിലെ മാസ്റ്റര്‍ പ്ലാനിന് വിരുദ്ധമായി നടത്തിയിട്ടുള്ള അനധികൃത നിര്‍മ്മാണങ്ങള്‍ സംസ്ഥാ സര്‍ക്കാര്‍ പൊളിച്ച് നീക്കണമെന്ന് സുപ്രീം കോടതിയുടെ ഉത്തരവ്. നിര്‍മ്മാണങ്ങള്‍ അനധികൃതമാണെങ്കില്‍ എന്തിനാണ് അറ്റകുറ്റപ്പണികള്‍ നടത്തുന്നതെന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചു.
ശബരിമലയില്‍ നിയമപരമായിട്ടുള്ള എല്ലാ നിര്‍മ്മാണങ്ങളും തുടരാമെന്നും സുപ്രീം കോടതി പറഞ്ഞു. ശബരിമലയിലും പരിസരത്തും നിര്‍മ്മാണങ്ങള്‍ നടത്തുന്നത് മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ച് മാത്രമായിരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
ശബരിമലയില്‍ പ്രളയം മൂലം നാശനഷ്ടങ്ങള്‍ സംഭവിച്ച കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികള്‍ നടത്തണമെന്ന ആവശ്യം സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ കെട്ടിടങ്ങള്‍ അനധികൃതമാണെങ്കില്‍ പ്രവര്‍ത്തനങ്ങള്‍ നടത്താനാവില്ലെന്ന് കോടതി പറഞ്ഞു.
അതേസമയം നിര്‍മ്മാണങ്ങള്‍ നിര്‍ത്തിവെക്കുന്നതിനെ സര്‍ക്കാരും ദേവസ്വം ബോര്‍ഡും എതിര്‍ക്കുകയാണുണ്ടായത്. മറുപടി നല്കാന് നാലാഴ്ചത്തെ സമയമാണ് ദേവസ്വം ബോര്‍ഡ് കോടതിയോട് ആവശ്യപ്പെട്ടിട്ടുള്ളത്.
Discussion about this post