മാഗിക്കെതിരെ കേന്ദ്ര ആരോഗ്യ മന്ത്രാലയം. മാഗി ന്യൂഡില്‍സിന്റെ നിര്‍മ്മാണത്തില്‍ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ല. കമ്പനിയുടെ ഒന്‍പത് ഇനം ന്യൂഡില്‍സുകള്‍ പിന്‍വലിക്കാന്‍ ആരോഗ്യ മന്ത്രാലയെ നിര്‍ദ്ദേശം നല്കി.
ഭക്ഷ്യ സുരക്ഷയുടെ കാര്യത്തില്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയുമുണ്ടാകില്ലെന്ന് ആരോഗ്യമന്ത്രി ജെപി നദ്ദ പറഞ്ഞു.
മാഗിയുടെ പരസ്യത്തില്‍ അഭിനയിച്ച അമിതാഭ് ബച്ചന്, മാധുരി ദീക്ഷിത് പ്രീതി സിന്റ എന്നിവര്‍ക്കെതിരെ പോലിസ് എഫ്ഐആര്‍ കേസെടുത്തിട്ടുണ്ട്. മുസാഫര്‍ പൂര് കോടതിയാണ് താരങ്ങള്‍ക്ക് എതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.
ഇതിനിടെ നേരത്തെ മാഗി ന്യൂഡില്‍സില്‍ രാസപദാര്‍ത്ഥങ്ങളുടെ അളവ് കൂടതലില്ലെന്ന് കണ്ടെത്തിയ കേരളം കൂടുതല്‍ പരിശോധന നടത്തുമെന്ന് അറിയിച്ചു. 28 സാമ്പിളുകള്‍ കേരളം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
Discussion about this post