ഗുജറാത്തിലെ ഏകതാ പ്രതിമയുടെ നിര്‍മ്മാണത്തിന് ശേഷം ബാക്കി വന്ന കല്ലുകളുപയോഗിച്ച് ‘ഗേറ്റ് ഓഫ് യൂണിറ്റി’ നിര്‍മ്മിക്കാന്‍ പദ്ധതി. രാജസ്ഥാനിലെ സിക്കറിലായിരിക്കും ഈ ഗേറ്റ് നിര്‍മ്മിക്കുക.
46 അടി ഉയരമുള്ള ഈ ഗേറ്റില്‍ സര്‍ദാര്‍ പട്ടേലിന്റെ ഊര്‍ദ്ദ്വകായ പ്രതിമയുടെ ഇന്ത്യയുടെ രാഷ്ട്ര പതാകയുമുണ്ടാകും. ഏകദേശം 75 ലക്ഷം രൂപയാണ് ഈ ഗേറ്റിന്റെ നിര്‍മ്മാണ് ചിലവ്. ഗുങ്കാര റോഡിന് സമീപമാണ് ഈ ഗേറ്റ് നിര്‍മ്മിക്കപ്പെടുക. ഗേറ്റിന്റെ നിര്‍മ്മാണത്തിന് പൊതുമരാമത്ത് വകുപ്പ് അനുമതി നല്‍കിയിട്ടുണ്ട്.
ഏകതാ പ്രതിമയുടെ നിര്‍മ്മാണത്തിന് വേണ്ടി ഏകദേശം 1.5 ലക്ഷം ചുവന്ന കല്ലുകളാണ് ഉപയോഗിച്ചത്. ഇതില്‍ നിന്നും മിച്ചം വന്ന കല്ലുകള്‍ രാജസ്ഥാനിലേക്ക് നിലവില്‍ കൊണ്ടുപോകുകയാണ്. ഏകതാ പ്രതിമ നിര്‍മ്മാണത്തില്‍ ഒരു നിര്‍ണായക പങ്ക് വഹിച്ച അനില്‍ ധിവയാണ് ‘ഗേറ്റ് ഓഫ് യൂണിറ്റി’യുടെ നിര്‍മ്മാണത്തിന്റെ മേല്‍നോട്ടം വഹിക്കുന്നത്. അതേസമയം ഗേറ്റിന്റെ സമീപം 500 ചെടികളും നടുന്നതായിരിക്കും.
ഈ ഗേറ്റ് നിര്‍മ്മിക്കുന്നത് വഴി ബാക്കി വരുന്ന സാമഗ്രികളുപയോഗിച്ച് മറ്റ് പലതും നിര്‍മ്മിക്കാന്‍ സാധിക്കുമെന്ന സന്ദേശമാണ് നല്‍കാന്‍ സാധിക്കുന്നതെന്ന് അനില്‍ ധിവ പറഞ്ഞു.
Discussion about this post