ശബരിമലയില്‍ നിരോധനാജ്ഞ നിലവില്‍ വന്നു. ചിത്തിര ആട്ട വിശേഷത്തോടനുബന്ധിച്ച് നട തുറക്കുന്ന സാഹചര്യത്തില്‍ സന്നിധാനം, പമ്പ, നിലക്കല്‍ , ഇലവുങ്കല്‍ എന്നീ നാല് സ്ഥലങ്ങളിലാണ് ആറാം തിയ്യതി അര്‍ധരാത്രിവരെ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ടായിരത്തിലധികം പോലിസുകാരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. കനത്ത പൊലീസ് സുരക്ഷയ്ക്ക് കീഴിലാണ് ശബരമിലയും പരിസര പ്രദേശങ്ങളും.
വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമെ തീര്‍ത്ഥാടകരെ കടത്തിവിടുകയുള്ളൂ. തീര്‍ത്ഥാടകര്‍ തിരിച്ചറിയല്‍ രേഖകള്‍ സൂക്ഷിക്കണമെന്ന് പൊലീസ് അറിയിച്ചു. ഇരുമുടിക്കെട്ട് ഇല്ലാത്ത തീര്‍ത്ഥാടകരെ കടത്തിവിടില്ലെന്നാണ് പൊലീസിന്റെ നിലപാട്. മാധ്യമ പ്രവര്‍ത്തകര്‍ക്കും അഞ്ചാം തിയ്യതി മാത്രമേ പമ്പയിലേക്കും സന്നിധാനത്തേക്കും പ്രവേശനം അനുവദിക്കൂ.
Discussion about this post