ലക്‌നൗ: ഉത്തർപ്രദേശിലെ അക്ബർപൂരിന്റെ പേര് മാറ്റാനുള്ള തീരുമാനവുമായി സർക്കാർ. തിരഞ്ഞെടുപ്പ് റാലിയിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണ് ഇതുമായി ബന്ധപ്പെട്ട സൂചന നൽകിയത്. മുഗൾ ഭരണാധികാരിയായ അക്ബറിന്റെ സ്മരണാർത്ഥമാണ് പ്രദേശത്തിന് അക്ബർപൂർ എന്ന പേര് നൽകിയിരിക്കുന്നത്.
അക്ബർപൂർ ലോക്‌സഭാ മണ്ഡലംകൂടിയാണ്. ഇവിടെ പാട്ടാര റെയിൽവേ സ്റ്റേഷൻ ഗ്രൗണ്ടിൽ ആയിരുന്നു ബിജെപിയുടെ തിരഞ്ഞെടുപ്പ് റാലി. അക്ബർപൂരിനെക്കുറിച്ച് സംസാരിക്കുമ്പോൾ എല്ലായ്‌പ്പോഴും ഒരു ഉൾവലിവ് ഉണ്ടാകാറുണ്ടെന്ന് യോഗി പറഞ്ഞു. എന്നാൽ ഇതെല്ലാം മാറും. അടിമത്വത്തിന്റെ അടയാളത്തെ ഇല്ലാതാക്കി നമ്മുടെ പൈതൃകത്തിന്റെ മഹത്വവത്കരിക്കും എന്നും അദ്ദേഹം വ്യക്തമാക്കി. ലോക്‌സഭാ മണ്ഡലത്തെ വികസനത്തിലൂടെ മുന്നോട്ട് നയിക്കേണ്ടതുണ്ട്. ഇതിനായി ഏവരും തങ്ങളുടെ സമ്മദിതായകാവകാശം ഫലപ്രദമായി വിനിയോഗിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2017 മുതൽ നിരവധി പ്രദേശങ്ങളുടെ പേരാണ് യോഗി സർക്കാർ പുനർനാമകരണം ചെയ്തത്. നിരവധി റെയിൽവേ സ്റ്റേഷനുകളുടെ പേരുകളും മാറ്റിയിരുന്നു. കോളനിവത്കരണത്തിന്റെ അടയാളങ്ങളെ ഇല്ലാതാക്കുകയാണ് ഇതിലൂടെ സർക്കാർ ലക്ഷ്യം.
Discussion about this post