ശബരിമലയില്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിനെതിരെ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി . സര്‍ക്കാരിന്റെ രഹസ്യ അജണ്ടകള്‍ നടപ്പാക്കേണ്ട സ്ഥലമല്ല ശബരിമല . സര്‍ക്കാരിന് എന്തോ ഒളിക്കാനുള്ളത് കൊണ്ടാണ് മാദ്ധ്യമങ്ങളെ ഒഴിവാക്കിയതെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു .
ശബരിമലയില്‍ പ്രകടമാക്കുന്നത് സിപിഎമ്മിന്റെ സങ്കുചിതമായ മനസ്സാണ് . ഒരു പാര്‍ട്ടിയുടെ ആശയങ്ങളും നയങ്ങളും അടിച്ചേല്‍പ്പിക്കുകയല്ല ചെയ്യേണ്ടത് . ശബരിമലവിഷയത്തില്‍ സര്‍ക്കാര്‍ ഒത്തു കളിക്കുകയാണ് . ഇത്തരത്തിലാണ് മുന്നോട്ടു പോകുന്നതെങ്കില്‍ സര്‍ക്കാര്‍ വലിയ വില നല്‍കേണ്ടി വരുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
ശബരിമല ലക്ഷകണക്കിന് ആളുകള്‍ വരുന്ന സ്ഥലമാണ് . തെറ്റും ശരിയും തിരിച്ചറിയാനുള്ള അവസരം ജനങ്ങള്‍ക്ക് ലഭിക്കണം . അതിനു മാധ്യമങ്ങളുടെ സാന്നിധ്യവും ഇടപെടലും വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്നതാനെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി .
Discussion about this post