രാജ്യസുരക്ഷയെ ബാധിക്കുന്ന രഹസ്യവിവരങ്ങള്‍ പാക്കിസ്ഥാന് കൈമാറിയതായി തെളിഞ്ഞതിനെ തുടര്‍ന്ന് ബി.എസ്.എഫ് ജവാനെ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു . മഹാരാഷ്ട്ര സ്വദേശിയായ ഷെയ്ഖ് റിയാസ്ദ്ധിനാണ് ഐഎസ്ഐക്ക് വിവരങ്ങള്‍ കൈമാറിയതായി തെളിഞ്ഞതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്തത് .
ദേശീയ സുരക്ഷാനയം അനുസരിച്ചും ഒഫീഷ്യല്‍ സീക്രട്ട്സ് ആക്റ്റ് അനുസരിച്ചുമുള്ള വകുപ്പുകള്‍ ഇയാള്‍ക്കെതിരെ ചുമത്തി .
ഇയാളില്‍ നിന്നും രണ്ടു മൊബൈല്‍ ഫോണുകളും , ഏഴു സിം കാര്‍ഡുകളും കണ്ടെടുത്തു . ബി.എസ്.എഫില്‍ ഓപ്പറെറ്ററായി പ്രവര്‍ത്തിച്ചിരുന്ന ഇയാള്‍ അതിര്‍ത്തിയിലെ സംരക്ഷണവേലിയിലെക്കുറിച്ചുള്ള വിവരങ്ങളും ദൃശ്യങ്ങളും കൂടാതെ ബി.എസ്.എഫ് ഓഫീസര്‍മാരുടെ ഫോണ്‍ നമ്പറുകളും ഐ.എസ്.ഐ ക്ക് കൈമാറിയതായി പോലീസ് വ്യക്തമാക്കി .
Discussion about this post