അക്ടീവിസ്റ്റ്കള്ക്ക് ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമലയെന്ന നിലപാട് വീണ്ടും വ്യക്തമാക്കി കടകംപള്ളി സുരേന്ദ്രന് . ആക്റ്റിവിസ്റ്റുകളെന്ന പേരില്‍ ഗൂഡലക്ഷ്യങ്ങളോടെ എത്തുന്നവര്‍ക്കുള്ള സ്ഥലമല്ല ശബരിമലയെന്ന നിലപാടില്‍ ഉറച്ചു നില്ക്കുന്നു . ഇത്തരത്തില്‍ വരുന്നവരെ തടയുമെന്നും മന്ത്രി വ്യക്തമാക്കി .
തുലാമാസ പൂജയ്ക്ക് നടതുറന്ന സന്ദര്‍ഭത്തില്‍ ശബരിമലകയറിയ രഹ്ന ഫാത്തിമ്മയ്ക്ക് ഭക്തരുടെ പ്രതിഷേധത്തെ നേരിടേണ്ടി വന്നപ്പോള്‍ ഇത്തരമൊരു കാര്യം മന്ത്രി ആദ്യം പറഞ്ഞിരുന്നു .
വിശ്വാസികള്‍ക്ക് പൂര്‍ണ്ണ സംരക്ഷണം നല്‍കുകയെന്നതാണ് സര്‍ക്കാര്‍ നയം . സ്ത്രീകള്‍ ആരും ഇതുവരെ ശബരിമലയില്‍ കയറണമെന്ന ആവശ്യവുമായി സര്‍ക്കാരിനെ സമീപച്ചട്ടില്ല . ശബരിമലയില്‍ മാദ്ധ്യമ വിലക്കില്ലെന്നും , മാദ്ധ്യമസ്വാത്രന്ത്ര്യത്തെ സര്‍ക്കാര്‍ വിലകല്‍പ്പിക്കുന്നുവെന്നും മന്ത്രി പറഞ്ഞു .
അക്ടീവിസ്റ്റുകള്‍ ശബരിമലയില്‍ വരേണ്ടതില്ലയെന്ന ദേവസ്വം മന്ത്രിയുടെ മുന്‍ പരാമര്‍ശത്തെ കോടിയേരി ബാലകൃഷ്ണന് തള്ളി പറഞ്ഞിരുന്നു . അക്ടീവിസ്റ്റ് ആയതിന്റെ പേരില്‍ ശബരിമലയില്‍ ആര്‍ക്കും പ്രവേശനം നിഷേധിക്കുന്ന നിലപാട് സ്വീകരിക്കാന്‍ ആവില്ല എന്നായിരുന്നു അന്ന് കോടിയേരിയുടെ അഭിപ്രായം .
Discussion about this post