വൈസ് അഡ്മിറല്‍ (റിട്ട) എം പി അവതി വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് അന്തരിച്ചു. 91 വയസ്സായിരുന്നു. 1971ലെ ഇന്ത്യാ പാക്കിസ്ഥാന് യുദ്ധത്തില്‍ ശക്തമായി പോരാടിയ അ എം പി അവതി ഇന്ത്യന്നാവികസേനയുടെ കരുത്തനായ സാരഥിയായിരുന്നു.പാക്കിസ്ഥാന് അന്തര്വാഹിനിയെയുള്പ്പെടെ തകര്‍ത്ത് 71ലെ യുദ്ധം വിജയിയ്ക്കാന്‍ എംപി അവതി വഹിച്ച പങ്കിന് രാഷ്ട്രം വീര്‍ ചക്ര പുര്സകാരം നല്കി ആദരിച്ചിരുന്നു.
ഇന്ത്യന്‍ നാവികചരിത്രത്തിലെ ഒരു മിന്നുന്ന ഏടാണ് വൈസ് അഡ്മിറല്‍ എം പി അവതിയെന്ന് പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന് പറഞ്ഞു.1971 ഡിസംബര്‍ മാസം ഇന്ത്യന്‍ നാവികസേനയുടെ ഈസ്റ്റേണ്‍ ഫ്ളീസ് മേധാവിയായിരുന്ന അദ്ദേഹം മൂന്ന് ശത്രുക്കപ്പലുകളാണ് പിടിച്ചെടുത്തത്. ഒരു അന്തര്‍വാഹിനി തകര്‍ത്തതുള്‍പ്പെടെ പാക്കിസ്ഥാനു വലിയ നാശനഷ്ടങ്ങളുണ്ടാക്കിയ ഈസ്റ്റേണ്‍ ഫ്ളീറ്റിന്റെ മുന്നേറ്റം യുദ്ധത്തിനെ നിര്‍ണ്ണായക വഴിത്തിരിവായിരുന്നു.
നാവികസേനാമേധാവി അഡ്മിറല്‍ സുനില്‍ ലബ്നയും വൈസ് അഡ്മിറല്‍ എം പി അവതിയുടെ ദേഹവിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി.
Discussion about this post