ശബരിമലക്ഷേത്രത്തിന്റെ ദൈനംദിന കാര്യങ്ങളിൽ ഇടപെടാനും തീരുമാനമെടുക്കാൻ സർക്കാരിന് അധികാരമില്ലെന്ന് ഹൈക്കോടതി. ക്രമസമാധാനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സർക്കാർ പരിഗണിക്കേണ്ടത് . ക്ഷേത്ര നടത്തിപ്പിൽ ഇടപെടാൻ സർക്കാരിന് ഇടപെടാനാവില്ല .ദേവസ്വം ബോർഡിനോട് ഓരോ കാര്യങ്ങളും ആജ്ഞാപിക്കരുതെന്നും കോടതി നിര്‍ദേശിച്ചു .
ശബരിമലയിലെ തീര്‍ഥാടനവുമായി ബന്ധപ്പെട്ട് എടുക്കുന്ന തീരുമാനങ്ങള്‍ യഥാസമയം കോടതിയെ അറിയിക്കണമെന്ന് സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു . ഇന്ന് ശബരിമലയുമായി ബന്ധപ്പെട്ട മൂന്ന് ഹര്‍ജികളാണ് കോടതി പരിഗണിച്ചത് .
മാദ്ധ്യമപ്രവർത്തകർക്ക് വിലക്കുണ്ടോ എന്ന് ചോദിച്ച കോടതി, മാദ്ധ്യമപ്രവർത്തകരെയോ വിശ്വാസികളെയോ തടയരുതെന്നും സർക്കാരിന് നിർദ്ദേശം നൽകി.
ഭക്തരെ ആക്രമിച്ചതിനും , വാഹങ്ങള്‍ തകര്‍ത്തത്തിനും എന്തുകൊണ്ട് പോലീസ്ക്കാര്‍ക്കെതിരെ നടപടിയെടുത്തില്ലയെന്നു കോടതി സര്‍ക്കാരിനോട് ചോദിച്ചു . സംഘര്‍ഷത്തില്‍ ഭക്തര്‍ക്ക് എതിരെ സ്വീകരിച്ച അതെനടപടികള്‍ അക്രമം നടത്തിയ പോലീസുകാര്‍ക്ക് എതിരെയും സ്വീകരിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കി . മാധ്യങ്ങളെ തടഞ്ഞത് മറ്റെന്തെങ്കിലും നടപ്പാക്കാന്‍ വേണ്ടിയാണോ എന്നും കോടതി ചോദിച്ചു
Discussion about this post