കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരിക്കുമെന്ന് ചരിത്രകാരന്‍ എം.ജി.എസ് നാരായണന്‍. ശബരിമല വിധിയുടെ പശ്ചാത്തലത്തില്‍ യുവതി പ്രവേശനത്തിനെതിരെയുള്ള ഭക്തരുടെ വികാരങ്ങള്‍ മാനിക്കാത്തെ സര്‍ക്കാര്‍ നീങ്ങുന്നതിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ വിവേകത്തോടെ പ്രവര്‍ത്തിക്കണമെന്നും യുവതി പ്രവേശനത്തില്‍നിന്നും പിന്തിരിയണമെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെ ചെയ്തില്ലെങ്കില്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഭരണം ഇതോടെ അവസാനിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നിലവില്‍ ചിത്തിര ആട്ടത്തിനായി ശബരിമല നട ഒരു ദിവസം തുറക്കുന്ന സാഹചര്യത്തില്‍ വനിതാ ഉദ്യോഗസ്ഥരടക്കം 2300 ഓളം പോലീസുകാരെ സര്‍ക്കാര്‍ വിന്യസിച്ചിട്ടുണ്ട്.
Discussion about this post