മണ്ഡലക്കാലത്ത് ശബരിമല ദര്‍ശനത്തിനു എത്തുമെന്ന് തൃപ്തിദേശായി . മണ്ഡലകാലം ആരംഭിക്കുന്ന 17 ന് തന്നെ ശബരിമലയില്‍ എത്തണമെന്നാണ് കരുതുന്നതെന്നും തൃപ്തി പറഞ്ഞു .
സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ശബരിമലയിലേക്ക് വരുവാന്‍ തയ്യാറെടുക്കുന്നത് . ഇതിനുള്ള സുരക്ഷ ഒരുക്കണം എന്നാവശ്യപ്പെട്ടു മുഖ്യമന്ത്രിക്കും പോലീസ് മേധാവിക്കും കത്ത് നല്‍കുമെന്നും അവര്‍ പറഞ്ഞു .
സ്ത്രീകള്‍ക്കെതിരായ അസമത്വം അവസാനിപ്പിക്കാന്‍ സുപ്രീംകോടതി വിധി കാരണമാകുമെന്ന് പ്രതീക്ഷയെന്നും തൃപ്തി കൂട്ടിച്ചേര്‍ത്തു .
Discussion about this post