ശബരിമലയില്‍ നാമജപം നടത്തി യുവതി പ്രവേശനത്തെ എതിര്‍ക്കുന്ന വിശ്വാസികളെ നിയന്ത്രിക്കുന്ന ആര് എസ് എസ് നേതാവ് വത്സന് തില്ലങ്കേരിയുടെ ദൃശ്യങ്ങള്‍ ആഘോഷമാക്കി സോഷ്യല്‍ മീഡിയ .
സന്നിധാനത്ത് ഭക്തര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്കി, പ്രകോപനത്തിലേക്ക് പോകാതെ നിയന്ത്രിക്കുന്ന തില്ലങ്കേരിയുടെ ഫോട്ടോകളും, വീഡിയോകളും നവ മാധ്യമങ്ങളില്‍ വ്യാപകമായി ‘ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്.
കമാന്‍ഡോകള്‍ മൈക്ക് ഏല്പിച്ച് പ്രസംഗിക്കുന്ന വീഡിയോയും പതിനെട്ടാം പടിക്ക് സമീപത്ത് നിന്ന് നിര്‍ദേശം നല്കുന്ന ദൃശ്യങ്ങളും പോസ്റ്റ് ചെയ്ത് ഇത് ‘വിശ്വാസികളുടെ ഡി ജി പി ”എന്നിങ്ങനെയാണ് വിശേഷണം .
Discussion about this post