Monday, May 26, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

“ബി.ജെ.പിക്ക് വളരാന്‍ സാഹചര്യമൊരുക്കിക്കൊടുത്തത് സി.പി.എം”: ഫേസ്ബുക്കില്‍ പി.സി.വിഷ്ണുനാഥ്

by Brave India Desk
Nov 6, 2018, 03:36 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കേരളത്തില്‍ ബി.ജെ.പിക്ക് വളരാന്‍ സാഹചര്യമൊരുക്കിക്കൊടുത്തത് സി.പി.എമ്മാണെന്ന് എ.ഐ.സി.സി സെക്രട്ടറി പി.സി.വിഷ്ണുനാഥ് ഫേസ്ബുക്കില്‍ കുറിച്ചു. ഇത്തരമൊരു സാഹചര്യമൊരുക്കിക്കൊടുത്ത മുഖ്യമന്ത്രി പിണറായി വിജയന് അതില്‍ നിന്നും കൈകഴുകി ഒഴിയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെന്ന നിലയില്‍ നിലയില്‍ ശബരിമലയിലെ സുപ്രീം കോടതി വിധിയില്‍ സമവായത്തിന്റെ പാത സ്വീകരിക്കാതെ, സംഘര്‍ഷവും പ്രകോപനവും നിരന്തരം സൃഷ്ടിക്കുകയായിരുന്നു പിണറായി വിജയനെന്ന് അദ്ദേഹം പറഞ്ഞു. ഇത് വഴി തീവ്ര ആശയക്കാരായ എതിരാളികളെ വളര്‍ത്തിയെടുക്കുകയും മുഖ്യമന്ത്രി ചെയ്തുവെന്നും അതുവഴി സമാധാന കാംക്ഷികളായ കോണ്‍ഗ്രസിനെ ഇല്ലാതാക്കുക എന്ന അജണ്ടയാണ് ശബരിമലയില്‍ വെളിവായതെന്നും പി.സി.വിഷ്ണുനാഥ് പറഞ്ഞു.

സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും തനിസ്വരൂപം യഥാര്‍ത്ഥ ഈശ്വര വിശ്വാസികള്‍ തിരിച്ചറിയുന്നുവെന്നും ഇരുകൂട്ടരും വരച്ച വരയില്‍ നില്‍ക്കാനും വിരിച്ച വലയില്‍ അകപ്പെടാനും കേരളത്തിലെ പ്രബുദ്ധ ജനാധിപത്യസമൂഹം അത്രമാത്രം വിഡ്ഢികളല്ലെന്ന് ഓര്‍ക്കണമെന്നും വിഷ്ണുനാഥ് പറഞ്ഞു. കേരളത്തിലെ സൈ്വര്യജീവിതത്തിന് വിഘ്നം വരുത്താതെ മാന്യമായ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ ഇരുപാര്‍ട്ടി നേതൃത്വവും തയ്യാറാവണമെന്നും വിഷ്ണുനാഥ് കൂട്ടിച്ചേര്‍ത്തു.

Stories you may like

നീ എന്തിനാടാ ആ കുഞ്ഞിനെ കൊന്നത്, മുഖം മറയ്ക്കാൻ സമ്മതിക്കാതെ നാട്ടുകാർ,കയ്യേറ്റശ്രമം

ബേ​ബി ​മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ പീ​ഡി​യാ​ട്രി​ക് ആ​ൻ​ഡ് റോ​ബോ​ട്ടി​ക് ലി​വ​ർ ട്രാ​ൻ​സ്‌​പ്ലാ​ന്‍റ് വി​ഭാ​ഗ​ത്തി​നു തു​ട​ക്കം

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

ചരിത്രം നിങ്ങളെ കുറ്റക്കാരെന്ന് വിധിക്കും
******************

ശബരിമല സംഘര്‍ഷഭൂമിയാവുമ്പോള്‍, വിവാദ കേന്ദ്രമാവുമ്പോള്‍ മനസ്സ് വേദനിക്കുന്നവരാണ് കേരളത്തിലെ വിശ്വാസി സമൂഹം.
അവര്‍ക്കൊപ്പമാണ് കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനം നിലയുറപ്പിച്ചിട്ടുള്ളത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ എടുത്ത നിലപാട് വിശ്വാസി സമൂഹത്തിന്റെ വികാരത്തിനൊപ്പമുള്ള നിലപാടായിരുന്നു. പുണ്യപൂങ്കാവനത്തെ കലാപഭൂമിയാക്കി മാറ്റരുതെന്നതായിരുന്നു.
എന്നാല്‍ വിശ്വാസി സമൂഹത്തിന്റെ മൊത്തക്കച്ചവടക്കാരായ് രംഗത്തെത്തിയ ബി ജെ പിയും സംഘ്പരിവാര്‍ സംഘടനകളും അവരുടെ തനിനിറം വെളിപ്പെടുത്തിയിരിക്കയാണ്, പി എസ് ശ്രീധരന്‍പിള്ളയുടെ വിവാദ പ്രസംഗത്തിലൂടെ. ഭക്തര്‍ക്ക് ഒപ്പം നിലയുറപ്പിക്കുന്നു എന്ന് വരുത്തി തങ്ങളുടെ സങ്കുചിത താത്പര്യം അവര്‍ വെളിപ്പെടുത്തി കഴിഞ്ഞു. ”നമ്മള്‍ ഒരു അജണ്ട മുന്നോട്ടുവച്ചു. ആ അജണ്ടക്ക് പിന്നില്‍ ഓരോരുത്തരായി അടിയറവ് പറഞ്ഞു കൊണ്ട് രംഗം കാലിയാക്കുമ്പോള്‍ അവസാനം അവശേഷിക്കുന്നത് നമ്മളും നമ്മുടെ എതിരാളികളായ ഇന്നത്തെ ഭരണകൂടവും അവരുടെ പാര്‍ട്ടികളുമാണ്”- ഈ ഒറ്റ തുറന്നു പറച്ചിലിലുണ്ട്, ബി ജെ പിയും സി പി എമ്മും മാത്രമായി അവശേഷിക്കുന്ന രാഷ്ട്രീയ കേരളത്തെക്കുറിച്ചുള്ള അവരുടെ ഗൂഢാലോചനയും സ്വപ്നവും.ബി ജെ പിക്ക് തഴച്ചുവളരാനുള്ള മണ്ണ് ഒരുക്കി കൊടുത്തെന്ന ചരിത്രപരമായ വിഡ്ഢിത്തത്തില്‍ നിന്ന് പിണറായി വിജയന് ഒരിക്കലും കൈകഴുകാനാവില്ല. മുഖ്യമന്ത്രിയെന്ന നിലയില്‍ സമവായത്തിന്റെ പാത സ്വീകരിക്കാതെ, സംഘര്‍ഷവും പ്രകോപനവും നിരന്തരം സൃഷ്ടിച്ച് തീവ്ര ആശയക്കാരായ എതിരാളികളെ വളര്‍ത്തുക; അതുവഴി സമാധാന കാംക്ഷികളായ കോണ്‍ഗ്രസിനെ ഇല്ലാതാക്കുക എന്ന അജണ്ടയാണ് ശബരിമലയില്‍ വെളിവായത്.
പക്ഷെ യഥാര്‍ത്ഥ ഈശ്വര വിശ്വാസികള്‍ ബി ജെ പിയുടെയും സി പി എമ്മിന്റെയും തനിസ്വരൂപം ഇപ്പോള്‍ തിരിച്ചറിയുന്നു; നിങ്ങള്‍ വരച്ച വരയില്‍ നില്‍ക്കാനും നിങ്ങള്‍ വിരിച്ച വലയില്‍ അകപ്പെടാനും കേരളത്തിലെ പ്രബുദ്ധ ജനാധിപത്യസമൂഹം അത്രമാത്രം വിഡ്ഢികളല്ലെന്ന് ഓര്‍ക്കണം. പകല്‍ക്കിനാവിലെ എല്ലാ കണക്കുകൂട്ടലുകള്‍ക്കും വിരാമമിട്ട്, കേരളത്തിലെ സൈ്വര്യജീവിതത്തിന് വിഘ്നം വരുത്താതെ മാന്യമായ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ ഇരുപാര്‍ട്ടി നേതൃത്വവും തയ്യാറാവണം. മറിച്ചെങ്കില്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് മാത്രമല്ല ചരിത്രം നിങ്ങളെ കുറ്റക്കാരെന്ന് വിധിക്കുകയും ചെയ്യും.

https://www.facebook.com/pcvishnunadh.in/photos/a.379693855495311/1436171859847500/?type=3&theater

Tags: BJPcpimsabarimala women entryAICC Secretary P.C.Vishnunath
Share102TweetSendShare

Latest stories from this section

തൃശ്ശൂരിൽ മിന്നൽ ചുഴലി ; ഓടുന്ന ട്രെയിനിന് മുകളിൽ മരം വീണു ; കനത്ത മഴയിലും കാറ്റിലും വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടം

കനത്തമഴ,റെഡ് അലർട്ട്: വിവിധജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ശ്രദ്ധിക്കണേ…11 ജില്ലകളിൽ നാളെ റെഡ് അലർട്ട്; അതിതീവ്രമഴയ്ക്ക് സാധ്യത

ജയിലിൽ മുണ്ടുപയോഗിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച അഫാന്റെ നില അതീവ ഗുരുതരം; ശ്വസിക്കുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെ

Discussion about this post

Latest News

പുടിന് നേരെ വധശ്രമം, ഹെലികോപ്റ്ററിന് നേരെ ആക്രമണം നടന്നതായി റഷ്യൻ വ്യോമസേന

നീ എന്തിനാടാ ആ കുഞ്ഞിനെ കൊന്നത്, മുഖം മറയ്ക്കാൻ സമ്മതിക്കാതെ നാട്ടുകാർ,കയ്യേറ്റശ്രമം

തലയിൽമൂളയുള്ളവർ വേണ്ട; പാകിസ്താന്റെ കിൽ ആന്റ് ഡംപിന്റെ ഇരയായി മാദ്ധ്യമപ്രവർത്തകൻ

കമ്യൂണിസ്റ്റ് ഭീകരതയ്‌ക്കെതിരായ കൂട്ടായ പോരാട്ടം ഫലം;വികസനവും വിദ്യാഭ്യാസവും സാധ്യമാകുന്നു;പ്രധാനമന്ത്രി

ബേ​ബി ​മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ പീ​ഡി​യാ​ട്രി​ക് ആ​ൻ​ഡ് റോ​ബോ​ട്ടി​ക് ലി​വ​ർ ട്രാ​ൻ​സ്‌​പ്ലാ​ന്‍റ് വി​ഭാ​ഗ​ത്തി​നു തു​ട​ക്കം

എല്ലാം പോയാച്ചേ..;അത്യാധുനിക വിമാനങ്ങൾ,റഡാറുകൾ തകർന്നു;ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനുണ്ടായത് നികത്താനാവാത്ത നഷ്ടം; ഒളിച്ചുവച്ച റിപ്പോർട്ട് ചോർന്നു

തൃശ്ശൂരിൽ മിന്നൽ ചുഴലി ; ഓടുന്ന ട്രെയിനിന് മുകളിൽ മരം വീണു ; കനത്ത മഴയിലും കാറ്റിലും വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടം

കനത്തമഴ,റെഡ് അലർട്ട്: വിവിധജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies