നെയ്യാറ്റിന്‍കരയില്‍ സനല്‍കുമാര്‍ എന്ന യുവാവിന്റെ മരണത്തില്‍ അന്വേഷണം നേരിടുന്ന ഡി.വൈ.എസ്.പി ഹരികുമാറിനെതിരെ നിലവില്‍ പരാതികളേറെ. ഹരികുമാര്‍ കള്ളനെ വെറുതെ വിടാന്‍ വേണ്ടി ഭാര്യയുടെ പക്കല്‍ നിന്നും കൈക്കൂലി വാങ്ങിയെന്ന് പരാതി നിലനില്‍ക്കുന്നുണ്ട്.
നിലവില്‍ ഒളിവില്‍ പോയിരിക്കുന്ന ഹരികുമാര്‍ ഫോര്‍ട്ട് സി.ഐ ആയിരുന്ന സമയത്ത് പിടികൂടിയ കള്ളനെ വിട്ടയക്കുന്നതിന് വേണ്ടി കള്ളന്റെ ഭാര്യയുടെ പക്കല്‍ നിന്നും കൈക്കൂലി വാങ്ങിയെന്ന് പറയപ്പെടുന്നു. തമ്പാനൂര്‍ പോലീസായിരുന്നു കള്ളനെ പിടികൂടിയത്. കള്ളന്റെ ഭാര്യ സഹായമഭ്യര്‍ത്ഥിച്ച് ഹരികുമാറിനെ സമീപിക്കുകയായിരുന്നു. ഹരികുമാര്‍ ഭാര്യയോട് കൈക്കൂലി ചോദിക്കുകയും ചോദിച്ച തുക നല്‍കാന്‍ കഴിയാത്തതിനാല്‍ ഭാര്യ മാല പണയം വെക്കുകയും ചെയ്തു. ഇത് വാര്‍ത്തയായതോടെ നടത്തിയ അന്വേഷണത്തില്‍ തൊണ്ടി സഹിതം സംഭവം പുറത്ത് വരികയായിരുന്നു.
ഇത് കൂടാത നാല് മാസം മുമ്പ് മറ്റൊരു കേസില്‍ ഹരികുമാര്‍ ഉള്‍പ്പെടെ മൂന്ന് ഡി.വൈ.എസ്.പിമാരെ സ്ഥലം മാറ്റി അന്വേഷണം നടത്തണമെന്ന റേഞ്ച് ഐ.ജി മനോജ് എബ്രഹാമിന്റെ ശുപാര്‍ശയും ഹരികുമാര്‍ പോലീസ് ആസ്ഥാനത്ത് മുക്കിയെന്നും ആരോപണമുണ്ട്. മറ്റൊരു വിഷയത്തില്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഹരികുമാറിനെ തിരുവനന്തപുരത്ത് നിന്നും മാറ്റിയിട്ടുണ്ടായിരുന്നു. തിരുവനന്തപുരം വിമാനത്താവളം വഴി അനധികൃതമായി ആളെ വിദേശത്തേക്ക് കടത്തുന്നുവെന്നായിരുന്നു ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.
കഴിഞ്ഞ സംസ്ഥാന സര്‍ക്കാരിന്റെ കാലത്ത് എം.എല്‍.എയെ സ്വാധീനിച്ചാണ് ഹരികുമാര്‍ ഡി.വൈ.എസ്.പിയായതെന്ന് പരാമര്‍ശമുണ്ട്. തുടര്‍ന്ന് ഈ സര്‍ക്കാരിന്റെ കാലത്ത് പോലീസ് ഓഫീസേഴ്‌സ്് അസോസിയേഷന്റെയും എന്‍.ജി.ഓ യൂണിയന്റെയും ജില്ലാ നേതാക്കളുടെ അടുപ്പക്കാരനായെന്നും ഹരികുമാറിനെതിരെ വിമര്‍ശനമുണ്ട്. ഇതുവഴിയാണ് ഹരികുമാര്‍ നെയ്യാറ്റിന്‍കരയിലെത്തിയതെന്നും പറയപ്പെടുന്നു.
Discussion about this post