കോഴിക്കോട് ; ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി. ജലീലിനെതിരെ കൂടുതല്‍ തെളിവുകള്‍. സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനിലെ ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് അപേക്ഷിച്ച എസ്ബിഐ റീജനല്‍ മാനേജരെപ്പോലും തഴഞ്ഞാണ് ബിടെക്കുകാരനായ അദീബിനു ഡപ്യൂട്ടേഷന് നിയമനം നല്‍കിയത്. കെ.ടി. അദീബിനൊപ്പം അപേക്ഷിച്ചവരില്‍ 5 പേര്‍ക്കു നിര്‍ദിഷ്ട യോഗ്യതയുണ്ടെന്നു രേഖകള്‍ പുറത്തായി .
വിവരാവകാശ നിയമപ്രകാരം ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനിലെ രേഖകള്‍ പരിശോധിക്കുന്നതിന് ഉദ്യോഗസ്ഥ്രര്‍ അനുവദിക്കുന്നില്ല. രേഖകളെല്ലാം മന്ത്രിയുടെ ഓഫിസിലേക്കു കൊണ്ടുപോയെന്നാണ് വിശദീകരണം. രേഖകളില്‍ കൃത്രിമം കാട്ടാനോ അവ നശിപ്പിക്കാനോ മന്ത്രി ശ്രമിക്കുന്നതായി ആരോപണം ഉണ്ട്.
അപേക്ഷകരിലൊരാള്‍ പൊതുമേഖലാ സ്ഥാപനമായ മാല്‍കോടെക്സിലെ മാനേജരാണ്. 11 വര്‍ഷത്തെ ജോലിപരിചയവുമുണ്ട്. പക്ഷേ, അദ്ദേഹം അഭിമുഖത്തില്‍ പങ്കെടുത്തില്ല. മറ്റൊരപേക്ഷകന് ധനകാര്യ വകുപ്പിലെ അണ്ടര്‍ സെക്രട്ടറിയാണ്. അഭിമുഖത്തില്‍ പങ്കെടുത്ത 3 പേര്‍ക്കും യോഗ്യതയില്ലെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. അപേക്ഷിച്ച 7 പേരില്‍ യോഗ്യത ഉണ്ടായിരുന്നത് അദീബിനു മാത്രമായിരുന്നു. അതിനാല്‍ കോര്‍പറേഷന്റെ ക്ഷണവും അഭ്യര്‍ഥനയും സ്വീകരിച്ച് അദീബ് വീണ്ടും അപേക്ഷ നല്കി. തുടര്‍ന്ന് അദ്ദേഹത്തെ നിയമിക്കുകയും ചെയ്തുവെന്നായിരുന്നു ഫെയ്സ്ബുക്കിലൂടെ മന്ത്രിയുടെ വിശദീകരണം.
Discussion about this post