നെയ്യാറ്റിന്‍കര കൊലക്കേസില്‍പ്പെട്ട ഡി.വൈ.എസ്.പി ഹരികുമാറിനെ നെയ്യാറ്റിന്‍കരയില്‍ നിന്നും മാറ്റണമെന്ന് മൂന്ന് തവണ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിട്ടും പരിഗണിക്കപ്പെട്ടില്ല .
2017 ജ്യൂണ് 22 നായിരുന്നു ആദ്യ റിപ്പോര്‍ട്ട് നല്‍കിയത് . രണ്ടു തവണ ഇന്റലിജന്‍സ് രണ്ടു തവണ സ്വന്തം നിലയ്ക്കും ഒരു തവണ ഡിജിപി ലോകനാഥ് ബഹറ ആവശ്യപ്പെട്ടതിന് അനുസരിച്ചുമാണ് റിപ്പോര്‍ട്ട് നല്‍കിയത് .
നെയ്യാറ്റിന്‍കരയില്‍ എസ്.ഐ ആയിരിക്കുന്ന കാലം മുതല്‍ തന്നെ സ്വര്‍ണ്ണവ്യാപാരിയായ ബിനുവിന്റെ കൊടങ്ങാവിളയിലെ വീട്ടില്‍ നിത്യസന്ദര്‍ശകന്‍ ആണെന്നും ഇവര്‍ തമ്മില്ലുള്ള ബന്ധത്തില്‍ ദുരൂഹതയുണ്ടെന്നുമായിരുന്നു നല്കിയ റിപ്പോര്‍ട്ട് . ഇവര്‍ തമ്മിലുള്ള ഈ പോക്ക് പോലീസിനാകെ അവമതിപ്പ് ഉണ്ടാക്കുമെന്നും സ്ഥലത്ത് അക്രമമുണ്ടാകുമെന്നും രണ്ടാമത് റിപ്പോര്‍ട്ട് നല്കി .
ഹരികുമാറിനെതിരെ പരാതികള്‍ ഉയര്‍ന്നതോടെ ഡിജിപി ബെഹറ നേരിട്ട് ഇന്റലിജന്സ്നോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും അതിലെ പ്രധാനആവശ്യം ഹരികുമാരിനെതിരെ വകുപ്പുതല നടപടി സ്വീകരിച്ച് ക്രമസമാധാന ചുമതലയില്‍ നിന്നും നീക്കണമെന്ന് ആയിരുന്നു . ഏപ്രില്‍ 25 നു നല്കിയ റിപ്പോര്‍ട്ടില്‍ എഴുമാസമായിട്ടും നടപടി സ്വീകരിച്ചില്ല .
Discussion about this post