ശബരിമല വിഷയത്തില്‍ പിണറായി സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന് എഴുത്തുകാരന് സി.വി.ബാലകൃഷ്ണന് അഭിപ്രായപ്പെട്ടു. ശബിരമലയിലെ യുവതി പ്രവേശന വിഷയം അതിസങ്കീര്‍ണ്ണമായ ഒന്നാണെന്നും അത് മൂലം വിധി നടപ്പാക്കുന്നതിന് മുമ്പ് സര്‍ക്കാര്‍ സമന്വയത്തിനു ശ്രമിക്കണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സുപ്രീം കോടതിയുടെ വിധി നടപ്പിലാക്കുക എന്ന ഭരണഘടനാ ദൗത്യം നിര്‍വഹിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.
ചിത്തിര ആട്ടവിശേഷത്തിനായി നട തുറന്ന സാഹചര്യത്തില്‍ ശബരിമല പോലീസിന്റെ നിയന്ത്രണത്തിലായിരുന്നുവെന്ന വാദം ബാലിശമാണെന്നും അദ്ദേഹം വിമര്‍ശിച്ചു. കാര്യങ്ങള്‍ പോലീസിന്റെ നിയന്ത്രണത്തിലായിരുന്നു എന്ന വാദിക്കുകയാണെങ്കില്‍ ആര്.എസ്.എസ് നേതാവ് പോലീസിന്റെ മെഗാഫോണ്‍ ഉപയോഗിക്കുന്ന ഒരു സാഹചര്യമെങ്ങനെയുണ്ടായെന്ന് അദ്ദേഹം ചോദിച്ചു. ഇത് കൂടാതെ പോലീസ് ശബരിമലയില്‍ സംയമനം പാലിച്ചുവെന്ന വാദവും നിരര്‍ഥകമാണെന്ന് അദ്ദേഹം പറഞ്ഞു. സംയമനം പാലിക്കണമെങ്കില്‍ അവിടെ പ്രകോപനമുണ്ടാകണമെന്നും ശബരിമലയില്‍ പ്രകോപനം ഉണ്ടായില്ലെന്നും ബാലകൃഷ്ണന് പറഞ്ഞു. ഒരു ദിവസത്തേക്ക് ഏകദേശം 3,000 പോലീസുകാരെ സന്നിധാനത്ത് വിന്യസിച്ച സര്‍ക്കാര്‍ നടപടിയെ അദ്ദേഹം വിമര്‍ശിച്ചു.
മണ്ഡലകാലത്ത് അഞ്ച് കോടിയിലേറെ തീര്‍ത്ഥാടകര്‍ വരുന്ന ശബരിമലയില്‍ എത്ര പോലീസിന് വിന്യസിച്ചാലാണ് സംരക്ഷണം സാധ്യമാവുകായെന്ന് അദ്ദേഹം ചോദിച്ചു. പ്രളയം മൂലം നാശനഷ്ടങ്ങള്‍ സംഭവിച്ച നിലയ്ക്കലിലും പമ്പയിലും അടിസ്ഥാന സൗകര്യമൊരുക്കുന്നതിന് പകം ദേവസ്വം ബോര്‍ഡ് അനാവശ്യ വിവാദങ്ങളില്‍ ഇടപെടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Discussion about this post