ടെലിഫോണ്‍ എക്സ്ചേഞ്ച് കേസില്‍ സി.ബി.ഐ തങ്ങള്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ റദ്ദാക്കണമെന്ന കലാനിധി മാരന്റെയും ദയാനിധി മാരന്റെയും അപ്പീലുകള്‍ മദ്രാസ് ഹൈക്കോടതി തള്ളി. കേസ് പരിഗണിക്കുന്നത് അടുത്ത മാസത്തിലേക്ക് മാറ്റണമെന്നുള്ള ഇവരുടെ ഹര്‍ജിയും ഹൈക്കോടതി തള്ളിയിട്ടുണ്ട്.
മാരന് സഹോദരങ്ങളെ കുറ്റവിമുക്തരാക്കിക്കൊണ്ടുള്ള ട്രയല്‍ കോടതിയുടെ നടപടി തെറ്റാണെന്ന് ചൂണ്ടിക്കാണിച്ച് സി.ബി.ഐ രംഗത്തെത്തിയിരുന്നു. പ്രഥമ ദൃഷ്ടിയാല്‍ ഇവര്‍ കുറ്റക്കാരാണെന്ന് കാണിച്ച് സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തുവെന്നും സി.ബി.ഐ വ്യക്തമാക്കി. കഴിഞ്ഞ മാര്‍ച്ചിലായിരുന്നു ഇരുവരെയും കുറ്റവിമുക്തരാക്കി ട്രയല്‍ കോടതി വിധി പുറപ്പെടുവിച്ചത്.
2004-2006 കാലയളവില്‍ ദയാനിധി മാരന് ടെലികോം മന്ത്രിയായിരിക്കെ തന്റെ പദവി ദുരുപയോഗം ചെയ്തുകൊണ്ട് വലിയ സംഖ്യകളില്‍ ടെലിഫോണ്‍ കണക്ഷനുകള്‍ ഒപ്പിച്ചെടുത്ത് സണ്‍ നെറ്റ്വര്ക്കിന് ഇവ വാണിജ്യപരമായി നല്‍കിയെന്നും സി.ബി.ഐ വാദിക്കുന്നു. ഇതില്‍ ടെലികോം മന്ത്രാലയത്തിന് 1.78 കോടി നഷ്ടമുണ്ടായെന്നും സി.ബി.ഐ പറയുന്നു.
Discussion about this post