ടി ആര് എസ് നേതാവ് പി ശ്രീനിവാസ റെഡ്ഡിക്കും കുടുംബത്തിനും പങ്കാളിത്തമുള്ള റിയാല്‍ എസ്റ്റേറ്റ് സ്ഥാപനത്തില്‍ നിന്നും കണക്കില്‍പ്പെടാത്ത 60.35 കോടി രൂപ പിടിച്ചെടുത്തു . സെപ്തംബര്‍ മാസം രാഘവ കണ്‍സ്ട്രക്ഷന്‍സില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയും തുക പിടിച്ചെടുത്തത് . സംസ്ഥാന സര്‍ക്കാരിന്റെ പൊതു പദ്ധതികളുടെ നിര്‍മ്മാണകരാര്‍ ഏറ്റെടുത്ത് നടത്തിയിരുന്നത് ഈ സ്ഥാപനമായിരുന്നു .
രാഘവ കണ്‍സ്ട്രക്ഷന്‍സിന്റെ ഹൈദരാബാദ് , ഖമ്മം , ഗുണ്ടൂര്‍ , വിജയവാഡ ,കഡപ്പ , ഒങ്കോള്‍ എന്നിവിടങ്ങിലെ സ്ഥാപങ്ങളില്‍ നടത്തിയ പരിശോധനയിലാണ് കള്ളപ്പണം കണ്ടെടുത്തത് . കമ്പനിയുടെ മാനേജിംഗ് പാര്‍ട്ട്ണറായ പ്രസാദ് റെഡ്ഡിയാണ് ഇത് കണക്കില്‍ പെടാത്ത പണമാണെന്ന് വ്യക്തമാക്കിയത് .
ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന കണക്ക് കൃത്യമായതല്ലെന്നും ഇനിയും തുക വര്‍ദ്ധിക്കാമെന്നും ആദായനികുതി വകുപ്പ് അറിയിച്ചു . കള്ളപ്പണം പിടിച്ചെടുത്തതിന് പുറമേ വന്‍തോതില്‍ നികുതിവെട്ടിപ്പും കണ്ടെത്തിയിട്ടുണ്ട് .
Discussion about this post