അഴീക്കോട് എം.എല്‍.എ കെ.എം.ഷാജിയെ അയോഗ്യനാക്കിക്കൊണ്ട് വന്ന വിധിയില്‍ സി.പി.എമ്മുകാര്‍ക്ക് വലിയ സന്തോഷമുണ്ടാകില്ലെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് രംഗത്ത്. എം.വി.നികേഷ് കുമാര്‍ നേടിയ ഈ വിധി സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് വലിയ സന്തോഷമൊന്നും നല്കുന്നണ്ടാവില്ലെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. മഞ്ചേശ്വരത്ത് ലീഗിനെ പിന്തുണയ്ക്കുന്നത് സി.പി.എമ്മാണെന്ന കാര്യം കാണാതിരുന്നുകൂടായെന്നും അദ്ദേഹം പറഞ്ഞു.
പുറമേ മതേതരനിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്നവര്‍ പോലും വര്‍ഗ്ഗീയത ഉയര്‍ത്തിയാണ് തെരഞ്ഞെടുപ്പുകളില്‍ വിജയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മഞ്ചേശ്വരത്ത് ഒരു സമുദായാംഗങ്ങള്‍ മാത്രമുള്ള ബൂത്തുകളില്‍ കള്ളവോട്ടുകള്‍ നടന്നുവെന്ന് സുരേന്ദ്രന് ആരോപിച്ചു. അവിടെ സമന്‍സ് കൊടുക്കാന്‍ ചെന്നപ്പോള്‍ ഇടതു പൊലീസുകാര്‍ ലീഗിനെയാണ് സഹായിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളും ഭരിക്കുന്നത് ലീഗ്-സി.പി.എം ഐക്യമുന്നണിയാണെന്നും അദ്ദേഹം പറഞ്ഞു.
പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:
പുറമേക്ക് വലിയ മതേതരനിലപാടുകൾ ഉയർത്തിപ്പിടിക്കുന്നവർ പോലും പച്ചയായ വർഗ്ഗീയത ഉയർത്തിയാണ് തെരഞ്ഞെടുപ്പുകളിൽ വിജയിക്കുന്നത്. മഞ്ചേശ്വരത്ത് ഇതേ ലീഗിനെയാണ് സി. പി. എം പിന്തുണക്കുന്നതെന്നുള്ളതും കാണാതിരുന്നുകൂടാ. അവിടെ ഒരു സമുദായാംഗങ്ങൾ മാത്രമുള്ള ബൂത്തുകളിലാണ് വ്യാപകമായ കള്ളവോട്ടുകൾ നടന്നത്. അവിടെ സമൻസ് കൊടുക്കാൻ ചെന്നപ്പോൾ ഇടതു പൊലീസുകാർ ലീഗിനെയാണ് സഹായിച്ചത്. പഞ്ചായത്ത് ഓഫീസുകളിൽ മരണസർട്ടിഫിക്കറ്റിന്റെ ഫയലുകൾ തന്നെ സി. പി. എം ഉദ്യോഗസ്ഥൻമാർ നശിപ്പിച്ചുകളഞ്ഞു. എൻ. ജി. ഒ യൂനിയൻ നേതാക്കളായ റിട്ടേണിംഗ് ഓഫീസുകാർ മുഴുവനും കള്ളവോട്ടിന് ലീഗുകാരെ സഹായിച്ചു. സി. പി. എം കാരായ ബി. എൽ. ഓ മാരാണ് നാട്ടിലില്ലാത്തവരുടെ സ്ളിപ്പുകൾ ലീഗ് ഓഫീസിൽ കൊടുത്തത്. എന്തിനധികം പറയുന്നു പുത്തിഗെ പഞ്ചായത്തിലെ സി. പി. എം. കാരൊന്നടങ്കം വോട്ട് ലീഗിന് മറിക്കുകയും ചെയ്തു. ഇപ്പോൾ മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളും ഭരിക്കുന്നതും ലീഗ് സി. പി. എം ഐക്യമുന്നണിയാണ്. അതുകൊണ്ട് എം. വി നികേഷ് കുമാർ നേടിയ ഈ വിധി സ്വന്തം പാർട്ടിക്കാർക്ക് വലിയ സന്തോഷമൊന്നും നൽകുന്നണ്ടാവില്ല. ു
https://www.facebook.com/KSurendranOfficial/posts/1982766778474615?__xts__[0]=68.ARBJE76_ryx2Jun0HXXuzgmOfxePpdq_zGLjpq1cyKOrAdH9ZS7kGcnynvD2422bvZmKAkcxBUUBIOcOat0aS6WzIRB0ChtpwmfgiR9HJ5gjVUDTNPfySUh9yLhmu8zAxFepzq8PO2Kk59iKtDnsTEyJn6N_Sk3-K1mXvvUADCDLLabpk0z6HFoIqIx5EK-ZpWqOq8oIBBGHWboicy8Eae0&__tn__=-R
Discussion about this post