മണ്ഡലക്കാലത്തെ ശബരിമല തീര്ത്ഥാടനത്തിനു പുതിയ ക്രമീകരണങ്ങള്‍ നിശ്ചയിച്ചു . മണ്ഡലക്കാലത്ത് ശബരിമലയിലേക്ക് എത്തുന്ന വാഹനങ്ങള്‍ക്ക് പോലീസ് പാസ് നിര്‍ബന്ധമാക്കി . അതാത് സ്ഥലത്തെ പോലീസ് സ്റ്റേഷനില്‍ നിന്നും പാസ് വാങ്ങിയാല്‍ മാത്രമേ ശബരിമലയിലേക്ക് വാഹനയാത്ര സാധ്യമാകു . അല്ലാത്ത പക്ഷം വാഹനങ്ങള്‍ക്ക് നിലയ്ക്കലില്‍ പാര്‍ക്കിംഗ് അനുവദിക്കില്ല . എന്നാല്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ഭക്തര്‍ക്ക് ഇത് നിര്‍ബന്ധമാണോ എന്നത് വ്യക്തമാക്കിയിട്ടില്ല .
നിലയ്ക്കല്‍ നിന്നും കെ.എസ്.ആര്‍.ടി.സി ബസുകളില്‍ മാത്രമായിരിക്കും പമ്പയിലേക്ക് പോകുവാന്‍ അനുവദിക്കുക . ഇതിനായി ഓണ്‍ലൈന്‍ റിസെര്‍വേഷന്‍ സൗകര്യം www.Keralartc.com വെബ്സൈറ്റ് വഴി ടിക്കറ്റ് എടുക്കാവുന്നതാണ്. നേരിട്ട് ടിക്കറ്റ് എടുക്കാനുള്ള സൗകര്യം നിലയ്ക്കലില്‍ ഒരുക്കും . 48 മണിക്കൂര്‍ മാത്രം വിനിയോഗിക്കാവുന്ന റൗണ്ട് ട്രിപ്പ് ടിക്കറ്റ് ആണ് ലഭ്യമാക്കുക . അതിനര്‍ത്ഥം 48 മണിക്കൂറിനുള്ളില്‍ തീര്‍ഥാടകര്‍ ദര്‍ശനം കഴിഞ്ഞു മടങ്ങണം . ദര്‍ശനത്തിനായി പ്രത്യേക ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് സംവിധാനവും ഇതിനോടകം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട് .
ശബരിമലയിലും പരിസരപ്രദേശങ്ങളിലും പ്രവര്‍ത്തിക്കുന്ന കച്ചവട – ഭക്ഷണ ശാലകളില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കി .
Discussion about this post