ചെന്നൈ: ആര്‍.കെ.നഗറില്‍ സ്ഥാനാര്‍ഥിയായി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതക്ക് 117 കോടി രൂപയുടെ സ്വത്തുണ്ടെന്ന് വെളിപ്പെടുത്തല്‍.
തനിക്ക് 9.8 കോടിയുടെ ബാങ്ക് നിക്ഷേപമുണ്ടെന്നും അഞ്ച് സ്ഥാപനങ്ങളിലായി 31.68 കോടി രൂപ നിക്ഷേപമുണ്ടെന്നും റിട്ടേണിങ് ഓഫിസര്‍ക്കു മുമ്പാകെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ജയലളിത വ്യക്തമാക്കുന്നു. 21662 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള പയസ് ഗാര്‍ഡനിലെ വസതിക്ക് 43.96 കോടി രൂപയാണ് മതിപ്പുവില. ചെന്നെയിലും ഹൈദരാബാദിലുമായി ഇവര്‍ക്ക് 4 വാണിജ്യസ്ഥാപനങ്ങളുണ്ട്. ഹൈദരാബാദിലും തെലങ്കാനയിലുമുള്ള 14.5 ഏക്കര്‍ വിസ്തൃതിയുള്ള കാര്‍ഷികഭൂമിക്ക് 14.44 കോടിയാണ് മതിപ്പുവില.
രണ്ടു ടയോട്ട എസ്.യു.വി അടക്കമുള്ള 9 വാഹനങ്ങള്‍ക്ക് 42.25രൂപയാണ് കണക്കാക്കിയിരിക്കുന്നത്.
21280.3 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ കേസുമായി ബന്ധപ്പെട്ട് കര്‍ണാടക സര്‍ക്കാര്‍ ട്രഷറിയില്‍ സൂക്ഷിച്ചിരിക്കുന്നതിനാല്‍ വില നിര്‍ണയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
ഓരോ തവണയും നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുമ്പോള്‍ ജയലളിതയുടെ സ്വത്ത് ഇരട്ടിയിലധികം വര്‍ധിക്കുന്നതായി കണക്കുകള്‍ തെളിയിക്കുന്നു. 2011ല്‍ നാമനിര്‍ദേശ പത്രികയോടൊപ്പമുള്ള സത്യവാങ്മൂലത്തില്‍ സ്വത്ത് 51.4 കോടിയായിരുന്നു. 2006ല്‍ 24.7 കോടിയായിരുന്നു ജയലളിതയുടെ ആസ്തി.
Discussion about this post