നെയ്യാറ്റിന്‍കര സനല്‍ കൊലപാതകത്തില്‍ ആദ്യ അറസ്റ്റ് . മുന്‍ ഡിവൈഎസ്പി ഹരികുമാറിനെ രക്ഷപ്പെടാന്‍ സഹായിച്ച തൃപ്പരപ്പിലെ ടൂറിസ്റ്റ് ഹോം ഉടമ സതീഷ്‌കുമാറിനെയാണ് ക്രൈംബ്രാഞ്ച് പിടികൂടിയത് .
കൊലപാതകത്തിന് ശേഷം ഹരികുമാര്‍ തൃപ്പരപ്പിലെ ലോഡ്ജില്‍ എത്തുകയും . അവിടെവെച്ച് സതീഷ് രണ്ടു സിം കാര്‍ഡുകള്‍ നല്‍കുകയും ചെയ്തു . എന്നാല്‍ ഈ സിം കാര്‍ഡുകള്‍ ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണെന്ന് പോലീസ് അറിയിച്ചു .
ഹരികുമാറും സുഹൃത്ത് ബിനുവും സംഭവത്തിന് ശേഷം ലോഡ്ജില്‍ വന്നിരുന്നതായി ചോദ്യം ചെയ്യലില്‍ സതീഷ് സമ്മതിച്ചു . ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെ അവിടെ നിന്നും ഇവര്‍ പോയതായും സതീഷ് വെളിപ്പെടുത്തി . പ്രതിക്ക് രക്ഷപ്പെടാനുള്ള കാര്‍ ഡ്രൈവറിനെ ഏര്‍പ്പാടാക്കിയത് സതീഷാണ് .
Discussion about this post