നെയ്യാറ്റിന്‍ക്കര സനല്‍ വധത്തിന്റെ അന്വേഷണചുമതല ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്തിന് . ഐജി തലത്തിലുള്ള അന്വേഷണം വേണമെന്നു സനലിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു .
അതേസമയം ഡിവൈഎസ്പി ഹരികുമാറിനു ഒളിച്ചു താമസിക്കാന്‍ സ്ഥലമൊരുക്കിയ ലോഡ്ജ് മാനേജറിനെ ക്രൈംബ്രാഞ്ച് പിടികൂടി. തമിഴ്നാട് തൃപ്പരിപ്പിലെ ലോഡ്ജ് മാനേജര്‍ സതീഷാണ് പിടിയിലായത് .
നെയ്യാറ്റിന്‍ക്കരയിലെ സംഭവത്തിന് ശേഷം ഹരികുമാര്‍ സുഹൃത്ത് ബിനുവും രഹസ്യകേന്ദ്രത്തിലേക്ക് മാറിയിയിരുന്നു . സനലിന്റെ മരണം ഉറപ്പിച്ച ശേഷം തമിഴ്നാട്ടിലെ തൃപ്പരപ്പിലേക്ക് പോവുകയും അവിടെ വെച്ച് സതീഷ് ഇവര്‍ക്ക് രണ്ടു സിംകാര്‍ഡുകള്‍ സംഘടിപ്പിച്ചു നല്‍കുകയും ചെയ്തു . ഈ സിം കാര്‍ഡ് ഉപയോഗിച്ചാണ് ഹരികുമാര്‍ അഭിഭാഷകരെയും മറ്റു ഉദ്യോഗസ്ഥരെയും ബന്ധപ്പെട്ടതെന്നാണ് സൂചന . ഈ സിമ്മുകള്‍ ഏഴാം തിയതിക്ക് ശേഷം പ്രവര്‍ത്തിക്കുന്നില്ലെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട് . ഈ സിം വഴി വിളിച്ചവരെ കേന്ദ്രീകരിച്ച് അന്വേഷണം വേഗത്തിലാക്കാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം .
Discussion about this post