ശബരിമലയില്‍ പ്രായഭേദമന്യെ സ്ത്രീകള്‍ക്ക് പ്രേവശനമനുവദിച്ചുകൊണ്ട് സുപ്രീം കോടതി വിധി പുറപ്പെടുവിച്ച സാഹചര്യത്തില്‍ തന്ത്രി കണ്ഠര് രാജീവരും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ളയും കോടതിയലക്ഷ്യത്തിന് ശ്രമിച്ചിട്ടില്ലെന്ന് വ്യക്തമാക്കി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത. ഇവര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടികള്‍ക്ക് അനുമതി തേടിയുള്ള ഹര്‍ജിയില്‍ അനുമതി നിഷേധിച്ചുകൊണ്ടായിരുന്നു സോളിസിറ്റര്‍ ജനറല്‍ ഇക്കാര്യം വ്യക്തമാക്കിയത്.
കോടതി വിധിയെ എതിര്‍ത്തവര്‍ ചെയ്തത് ക്രിയാത്മകമായ വിമര്‍ശനമാണെന്ന് സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കോടതിയലക്ഷയ നടപടിയെടുക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇവര്‍ കോടതിയലക്ഷയ് കുറ്റം ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ശ്രീധരന്‍ പിള്ള, തന്ത്രി കണ്ഠര് രാജീവര്, സിനിമാ നടന്‍ കൊല്ലം തുളസി, പത്തനംതിട്ടയിലെ ബി.ജെ.പി നേതാവ് മുരളീധരന്‍ ഉണ്ണിത്താന്‍, പന്തളം കൊട്ടാരം പ്രതിനിധി രാമവര്‍മ്മ എന്നിവര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടികള്‍ക്ക് അനുമതി തേടിക്കൊണ്ട് മുന്‍ എസ്.എഫ്.ഐ നേതാവ് ഡോ.ഗീനാകുമാരി, എ.വി.വര്‍ഷ എന്നിവരായിരുന്നു ഹര്‍ജി സമര്‍പ്പിച്ചത്.
ചട്ടപ്രകാരം കോടതിയലക്ഷ്യ ഹര്‍ജികളില്‍ അറ്റോര്‍ണി ജനറലിന്റെ അനുമതി ലഭിച്ചതിന് ശേഷം മാത്രമാണ് തുടര്‍ നടപടികളിലേക്ക് പോകുകയുള്ളു. എന്നാല്‍ ഹര്‍ജികളില്‍ തീരുമാനമെടുക്കുന്നതില്‍ നിന്ന് അറ്റോര്‍ണി ജനറല്‍ പിന്മാറിയതിനെത്തുടര്‍ന്നാണ് സോളിസിറ്റര്‍ ജനറല്‍ മുന്നിലെത്തിയത്.
Discussion about this post