ശബരിമലയില്‍ അയ്യപ്പ വിശ്വാസികൾക്ക് മാത്രം പ്രവേശനം അനുവദിക്കണമെന്ന ടിജി മോഹന്‍ദാസിന്‍രെ ഹര്‍ജിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. മുസ്ലിം ക്രിസ്ത്യൻ മതവിഭാഗങ്ങൾക്കു കൂടി അവകാശമുള്ള തിനാൽ ജാതിമത സംഘടനകളെ കൂടി വിഷയത്തിൽ കേൾക്കണമെന്ന് സര്‍ക്കാര്‍ . ശബരിമല മലയരയരുടെതെന്നും ബുദ്ധക്ഷേത്രമെന്നും വാദമുണ്ട്.വഖഫ് ബോര്‍ഡ്, മുസ്ലിം സംഘടനകള്‍, വാവര് ട്രസ്റ്റ്, ആദിവാസി സംഘടനകള്‍ ഇവരുമായി കൂടിയാലോചിച്ചക്കണമെന്നും സര്‍ക്കാര്‍ സത്യവാങ്ങ്മൂലം.
ചരിത്രപരമായി തന്നെ ശബരിമല ഒരു മതേതരക്ഷേത്രമാണെന്നും ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ വിവിചേനമില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. വാവരുനട ശബരമിലനടപോടെ പ്രാധാനമുള്ളതാണെന്നും അവിടെ മുസ്ലീങ്ങള്‍ പ്രാര്‍ത്ഥന നടത്തുന്നു എന്നും സ്ത്യവാങ്മൂലത്തില്‍ പറയുന്നു.. ഇവിടെ ഓരോ വര്‍ഷവും നിരവധി മുസ്ലീങ്ങളും ക്രിസ്ത്യാനികളും എത്താറുണ്ട്. ജന്മം കൊണ്ട് ക്രിസ്ത്യാനിയായ യേശുദാസാണ് ഹരിവരാസനം പാടിയതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.
ശബരിമലയുടെ ചരിത്രത്തെപറ്റി വ്യത്യസ്തവാദങ്ങളുണ്ടെന്നു പറയുന്ന സര്‍ക്കാര്‍ മലയരയ എന്ന ആദിവാസി വിഭാഗത്തിന്റെതാണ് ശബരിമല ക്ഷേത്രമെന്നും ബുദ്ധമത ക്ഷേത്രവുമായതുകൊണ്ടാണ ശരണംവിളിക്കുന്നതെന്നും വ്യക്തമാക്കുന്നു
അതുകൊണ്ടുതന്നെ ശബരിമലയില്‍ അവിശ്വാസികളെ പ്രവേശിപ്പിക്കരുതെന്ന ആവശ്യത്തില്‍ വഖഫ് ബോര്‍ഡ്, മുസ്ലിം സംഘടനകള്‍, വാവര് ട്രസ്റ്റ്, ആദിവാസി സംഘടനകള്‍ എന്നിവരെ കക്ഷി ചേർത്ത് ഇവരുടെ വാദങ്ങളും കേൾക്കണമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇതിനായി പത്രത്തിൽ അറിയിപ്പും നല്‍കണമെന്ന് സർക്കാർ സത്യവാങ്ങ്മൂലത്തിലൂടെ ആവശ്യപ്പെട്ടു.
Discussion about this post